തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാട്ടുപാടി, ചിത്രംവരച്ചു; കുട്ടികളെ മാറോടു ചേര്‍ത്ത് മന്ത്രി

  • By Lekhaka
Google Oneindia Malayalam News

തൃശൂര്‍: വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ചും പാട്ടുപാടിയും ചിത്രം വരച്ചും നര്‍മഭാഷണം നടത്തിയും വിദ്യാഭ്യാസ മന്ത്രി. പ്രളയത്തിനുശേഷം ഇന്നലെ സ്‌കൂളുകള്‍ തുറന്നപ്പോള്‍ ആശ്വാസവാക്കുകളുമായി മന്ത്രി സി. രവീന്ദ്രനാഥ് എത്തിയതു പുത്തന്‍ അനുഭവമായി. ദുരിതമുഖത്തുനിന്നു വരുന്ന കുട്ടികളെ സന്തോഷിപ്പിക്കാനാണ് അദ്ദേഹം സമയം ചെലവിട്ടത്.

മന്ത്രിയുടെ പാട്ടും സ്‌നേഹവും അവര്‍ തൊട്ടറിഞ്ഞു. പുലക്കാട്ടുകര ഹോളിഫാമിലി എല്‍.പി. സ്‌കൂള്‍, മറ്റത്തൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍, തൃശൂര്‍ ഹോളിഫാമിലി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ മന്ത്രി സന്ദര്‍ശിച്ച. കുട്ടികള്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ കൗണ്‍സലിങ് നല്‍കി. കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് ആശ്ലേഷിച്ച് എല്ലാം നല്‍കുമെന്ന ഉറപ്പിന് ആനന്ദക്കണ്ണീരോടെ അവര്‍ മന്ത്രിക്ക് നന്ദി പറഞ്ഞു. തൃശൂര്‍ ഹോളിഫാമിലി എല്‍.പിയിലെത്തിയ മന്ത്രി വരാന്തയില്‍ കുട്ടികള്‍ക്കൊപ്പമിരുന്നു കുശലം ചോദിച്ചു. പാട്ടു പാടിയും നര്‍മസംഭാഷണം നടത്തിയും മന്ത്രി അവരെ കൈയിലെടുത്തു.

നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ മനോഹരന്‍, പ്രധാനാധ്യാപിക ജില്‍സി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ യാത്രയാക്കി. മറ്റത്തൂര്‍ എല്‍.പി. സ്‌കൂളിലെത്തിയപ്പോള്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പ്രശാന്ത് പുലരിക്കല്‍, പ്രധാനാധ്യാപിക സൂസി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെ കുട്ടികള്‍ക്കൊപ്പം മന്ത്രി ചിത്രംവരച്ചു. പക്ഷിയുടെ ചിത്രം മന്ത്രി വരച്ചപ്പോള്‍ കുഞ്ഞുങ്ങളും ആ ചിത്രം പകര്‍ത്തി. അതോടെ ആഹ്‌ളാദപ്പെരുമഴയായി. പ്രൈമറി ക്ലാസിലും പ്രീപ്രൈമറി ക്ലാസിലുമെത്തിയ മന്ത്രി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു. പിന്നീട് മറ്റത്തൂരില്‍ തന്നെയുള്ള ശ്രീകൃഷ്ണ ഹൈസ്‌കൂളിലേക്കാണ് പോയത്.

ഏഴ് സിയിലെ ഏയ്ഞ്ചലും ഏഴ് ഡിയിലെ ഷിബിലിനും മന്ത്രിക്ക് പാട്ടുപാടിക്കൊടുത്തു. വിദ്യാര്‍ഥികളും മറ്റുള്ളവരും പാട്ടിന്റെ താളത്തില്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. പാട്ടും കളിയും വരയും വര്‍ത്തമാനവുമായി മന്ത്രി, കുഞ്ഞു മനസുകള്‍ക്ക് സാന്ത്വനമേകി. പ്രധാനാധ്യാപിക മഞ്ജുളയടക്കം സന്നിഹിതരായി. ദുരിതാശ്വാസക്യാമ്പുകളായിരുന്ന സ്‌കൂളുകളിലാണ് മന്ത്രി സന്ദര്‍ശിച്ചത്.

pic

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കൂട്ടുകാരെ ആശ്വസിപ്പിച്ചു

തൃശൂര്‍: കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച തൃശൂര്‍ ഹോളിഫാമിലി സ്‌കൂളിലെ രണ്ടു കുട്ടികളുടെ സഹപാഠികളെ മന്ത്രി സി. രവീന്ദ്രനാഥ് ആശ്വസിപ്പിച്ചു. അഞ്ച് ഇയിലെ ആന്‍ മരിയ, ആറ് എയിലെ മെറിന്‍ എന്നിവരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഇവരുടെ മരണവാര്‍ത്ത ഓണാവധിക്കാലത്തു തന്നെ സഹപാഠികളെ കണ്ണീരിലാഴ്ത്തിയിരുന്നു. മന്ത്രിയെത്തിയപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. കുട്ടികള്‍ സങ്കടത്തോടെയാണ് അദ്ദേഹത്തെ സമീപിച്ചത്.

Thrissur
English summary
Education minister spent time with students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X