തൃശൂരില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്ക് കൊറോണ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്
തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച 26 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി. രോഗം സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ചത്തെ 26 കേസുകളില്‍ 11 പേര്‍ മുംബൈയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ്. ഇവരില്‍ ഇരിങ്ങാലക്കുട സ്വദേശികളായ എട്ട് പേര്‍ മെയ് 27ന് മുംബൈയില്‍നിന്ന് വന്ന ഒരേ കുടുംബത്തിലുള്ളവരാണ്. (62), (39) വയസ്സുള്ള രണ്ട് സ്ത്രീകള്‍ (30), (37), (38) എന്നീ പ്രായത്തിലുള്ള മൂന്ന് പുരുഷന്മാര്‍ ഒരു 6 വയസ്സുകാരി, രണ്ട് വയസ്സുള്ള രണ്ട് ബാലന്മാര്‍ എന്നിവരാണ് ഈ കുടുംബത്തിലെ രോഗം സ്ഥിരീകരിച്ചവര്‍. മെയ് 27ന് മുംബൈയില്‍നിന്ന് വന്ന 40 കാരനായ കോടശ്ശേരി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു.

നേരത്തെ കോവിഡ് പോസിറ്റീവായ മുംബൈയില്‍നിന്ന് വന്ന പെരിങ്ങോട്ടുകര സ്വദേശിയുടെ ഭാര്യയ്ക്കും (48), മകള്‍ (16)ക്കും രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍നിന്ന് വന്ന നേരത്തെ പോസിറ്റീവായ തൃക്കൂര്‍ സ്വദേശിയുടെ പിതാവായ 68കാരനും കോവിഡ് സ്ഥിരീകരിച്ചു. മെയ് 23ന് ചെന്നൈയില്‍നിന്ന് വന്ന ചാവക്കാട് സ്വദേശികളായ അമ്മയ്ക്കും (28) മകള്‍ക്കും (12) കോവിഡ് സ്ഥിരീകരിച്ചു.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ ഏഴ് പേര്‍ അബൂദബിയില്‍നിന്ന് വന്നവരാണ്. ജൂണ്‍ ഒന്നിന് വന്ന മതിലകം സ്വദേശിയായ ബാലന്‍ (6), മെയ് 27ന് വന്ന പടിയൂര്‍ സ്വദേശി (59), മെയ് 30ന് വന്ന വടക്കേക്കാട് സ്വദേശിയായ പുരുഷന്‍ (62), സ്ത്രീ (27), വല്ലച്ചിറ സ്വദേശി (23), മെയ് 28ന് വന്ന എടവിലങ്ങ് സ്വദേശി (59), അയ്യന്തോള്‍ സ്വദേശി (29) എന്നിവരാണ് ഇവര്‍.
മൂന്ന് പേര്‍ ദുബൈയില്‍നിന്ന് വന്നവരാണ്. മെയ് 27ന് വന്ന പടിയൂര്‍ സ്വദേശി (38), മെയ് 28ന് വന്ന പുറനാട്ടുകര സ്വദേശിനി (60), മെയ് 23ന് വന്ന അളഗപ്പനഗര്‍ സ്വദേശി (37) എന്നിവരാണിവര്‍. കൂടാതെ, മെയ് 27ന് കുവൈത്തില്‍നിന്ന് വന്ന തണ്ണീര്‍ക്കോട് സ്വദേശി (45)ക്കും ഇറ്റലിയില്‍നിന്ന് വന്ന പൂമംഗലം സ്വദേശി (45)ക്കും കോവിഡ് സ്ഥിരീകരിച്ചു.
വീടുകളില്‍ 13159 പേരും ആശുപത്രികളില്‍ 118 പേരും ഉള്‍പ്പെടെ ആകെ 13277 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച 21 പേരെ ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.












Click it and Unblock the Notifications