കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിവകുപ്പിന്റെ അനാസ്ഥ: കുന്നംകുളത്ത് കൊയ്‌തെടുത്ത 80 ടണ്‍ നെല്ല് കെട്ടിക്കിടക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൃഷിവകുപ്പിന്റെയും സപ്ലൈകോ അധികൃതരുടെയും അനാസ്ഥമൂലം കൊയ്‌തെടുത്ത നെല്ല് കയറ്റിക്കൊണ്ടുപോകാതെ കെട്ടിക്കിടക്കുന്നു. ചിറ്റഞ്ഞൂര്‍ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ പാടത്ത് കൃഷിചെയ്ത് കൊയ്‌തെടുത്ത 80 ടണ്‍ നെല്ലാണ് കെട്ടിക്കിടക്കുന്നത്.

<strong>ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി; എതിര്‍പ്പുമായി ഭരണകക്ഷി അംഗങ്ങളും, ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി</strong>ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി; എതിര്‍പ്പുമായി ഭരണകക്ഷി അംഗങ്ങളും, ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി

20 ദിവസമായി കിഴൂര്‍ പാടത്ത് സൂക്ഷിച്ചിരിക്കുന്ന നെല്‍ച്ചാക്കുകള്‍ കര്‍ഷകര്‍ ടാര്‍പ്പായ വാടകക്കെടുത്ത് മൂടിയിട്ടിരിക്കുകയാണ്. ചിറ്റഞ്ഞൂര്‍ പാടശേഖര സമിതിയിലെ 22 കര്‍ഷകരാണ് നഗരസഭയുടെയും കൃഷിവകുപ്പിന്റെയും അഭ്യര്‍ത്ഥന മാനിച്ച് തരിശായി കിടന്നിരുന്ന ആലത്തൂര്‍ പാടത്ത് കൃഷിയിറക്കിയത്. ഉമ നെല്‍വിത്താണ് കൃഷി ചെയ്തത്. അധികൃതരുടെ സഹായം പ്രതീക്ഷിച്ച് വീട്ടുകാരുടെ ആഭരണങ്ങള്‍ പണയംവച്ചാണ് രണ്ടര ലക്ഷം ചെലവഴിച്ച് 22 കര്‍ഷകര്‍ കൃഷിചെയ്തത്.

rice-154

ഡിസംബര്‍ 28ന് നെല്ല് കൊയ്‌തെടുത്തെങ്കിലും ആര്‍ത്താറ്റ് കൃഷിഭവന്‍ അധികൃതര്‍ നെല്ല് കൊണ്ടുപോകാനായി ജില്ലാ സപ്ലൈകോ അധികൃതരുമായി യാതൊരു ചര്‍ച്ചയും നടത്തിയിരുന്നില്ല. കര്‍ഷകരുടെ അപേക്ഷകള്‍പോലും കൃഷി ഓഫീസര്‍ വാങ്ങിയില്ല. കര്‍ഷകരാണ് നെല്ല് സംഭരിക്കാനുള്ള അപേക്ഷകള്‍ സപ്ലൈകോ ഓഫീസില്‍ നല്‍കിയത്. മഞ്ഞും വെയിലുംകൊണ്ട് നെല്ലിന്റെ തൂക്കം കുറഞ്ഞുവരുന്നതായി കര്‍ഷകര്‍ പറഞ്ഞു. മറ്റ് പല സ്ഥലങ്ങളില്‍ കൃഷി ലാഭകരമാകുമ്പോള്‍ കൊയ്‌തെടുത്ത നെല്ല് കൊണ്ടുപോയി അര്‍ഹമായ വില ലഭിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. നെല്ല് സംഭരിച്ചില്ലെങ്കില്‍ ആര്‍ത്താറ്റ് കൃഷി ഓഫീസറെ തടഞ്ഞുവെക്കുമെന്ന് കര്‍ഷകര്‍ രോഷത്തോടെ പറഞ്ഞു.

English summary
eight ton rice saves in kunnamkulam on agriculutr department's inaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X