തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും

Google Oneindia Malayalam News

തൃശൂര്‍: ജില്ലയിലെ 7 മുന്‍സിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ (28/12) നടക്കും. കോര്‍പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ആണ് വരണാധികാരി. മുന്‍സിപ്പാലിറ്റികളില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം വഹിച്ച റിട്ടേണിങ് ഓഫീസര്‍മാര്‍ തിരഞ്ഞെടുപ്പ് വരണാധികാരികളാകും.

thrissur

മേയര്‍/മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് രാവിലെ 11മണിക്കും ഡെപ്യൂട്ടി മേയര്‍/വൈസ് ചെയര്‍മാന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ട് മണിക്കും നടത്തും. ഓപ്പണ്‍ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിന്നില്‍ പേരും ഒപ്പും രേഖപ്പെടുത്തണം.

ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളു എങ്കില്‍ തിരഞ്ഞെടുപ്പ് നടത്തില്ല. മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ രണ്ട് പേരെ ഉള്ളു എങ്കില്‍ എറ്റവും അധികം സാധുവായ വോട്ടുകള്‍ നേടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും. സാധുവായ വോട്ടുകളുടെ എണ്ണം തുല്യമാണെങ്കില്‍ യോഗത്തില്‍ വെച്ച് തന്നെ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കുന്ന ആളെ വിജയിയായി തീരുമാനിക്കും. രണ്ടില്‍ അധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരിക്കുന്ന ഏതെങ്കിലും ഒരു സ്ഥാനാര്‍ഥി മറ്റെല്ലാ സ്ഥാനാര്‍ഥികള്‍ക്കും കൂടി കിട്ടിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാല്‍ ആ ആളെ വിജയിയായി പ്രഖ്യാപിക്കും.

മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും കൂടുതല്‍ വോട്ടുകള്‍ നേടാനായില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ടുകള്‍ നേടിയ സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുകയും ചെയ്യും. ഒഴിവാക്കപ്പെടേണ്ട സാഹചര്യത്തില്‍ മത്സരാര്‍ഥികള്‍ തുല്യ വോട്ടുകള്‍ നേടിയാല്‍ നറുക്കെടുപ്പ് നടത്തുകയും നറുക്കെടുക്കപ്പെട്ട ആളെ ഒഴിവാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥി കൂടുതല്‍ വോട്ട് നേടുന്ന വരെ തിരഞ്ഞെടുപ്പ് തുടരുകയും ചെയ്യും.

സംവരണം ചെയ്തിട്ടുള്ള മുസിപ്പാലിറ്റികളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് വരണാധികാരികള്‍ ഉറപ്പാക്കും. കേരള മുനിസിപ്പാലിറ്റി ആക്ടിലെ ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാല്‍ ഉടന്‍ തിരഞ്ഞെടുക്കപ്പെട്ട മേയര്‍ /ചെയര്‍മാന്‍ എന്നിവര്‍ വരണാധികാരി മുന്‍പാകെയും ഡെപ്യൂട്ടി മേയര്‍ /വൈസ് ചെയര്‍മാന്‍ എന്നിവര്‍ മേയര്‍ /ചെയര്‍മാന്‍ മുന്‍പാകെയും സത്യപ്രതിജ്ഞ /ദൃഢ പ്രതിജ്ഞ ചെയ്തു രജിസ്റ്ററില്‍ ഒപ്പ് വെയ്ക്കും. തിരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും നിര്‍വഹിക്കുക. തിരഞ്ഞെടുപ്പ് തീയതിയില്‍ വോട്ട് അവകാശമുള്ള അംഗങ്ങളുടെ പകുതി എങ്കിലും അംഗങ്ങള്‍ ഹാജരായില്ലെങ്കില്‍ യോഗം തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തേക്ക് മാറ്റിവെക്കുകയും ആ യോഗത്തില്‍ ക്വാറം നോക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

കോടതിയെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്: ബിജെപി എംഎൽഎയെ കുരുക്കി ഉദ്യോഗസ്ഥർകോടതിയെ കബളിപ്പിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്: ബിജെപി എംഎൽഎയെ കുരുക്കി ഉദ്യോഗസ്ഥർ

2020ല്‍ ലഭിച്ചത്‌ 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്‌ കൊവിഡ്‌ 192020ല്‍ ലഭിച്ചത്‌ 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍; പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്‌ കൊവിഡ്‌ 19

New Year 2021: പ്രിയപ്പെട്ടവര്‍ക്കായി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേയും പുതുവത്സരാംശകള്‍ നേരാംNew Year 2021: പ്രിയപ്പെട്ടവര്‍ക്കായി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേയും പുതുവത്സരാംശകള്‍ നേരാം

രജനീകാന്ത് ആശുപത്രി വിട്ടു, ഇനി ഒരാഴ്ച്ചക്കാലം പൂര്‍ണ വിശ്രമം, സന്ദര്‍ശകരെ അനുവദിക്കില്ല!!രജനീകാന്ത് ആശുപത്രി വിട്ടു, ഇനി ഒരാഴ്ച്ചക്കാലം പൂര്‍ണ വിശ്രമം, സന്ദര്‍ശകരെ അനുവദിക്കില്ല!!

Thrissur
English summary
Elections for Thrissur Corporation mayor and municipal chairman will be held tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X