തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലപ്പിള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത് ഭീഷണി: തൊഴിലാളികള്‍ ഭീതിയില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങി. തൊഴിലാളികള്‍ ഭീതിയില്‍. തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന അക്കരപ്പാടിക്ക് സമീപം റബ്ബര്‍ത്തോട്ടത്തിലാണ് കാട്ടുപോത്ത് ഇറങ്ങിയത്. തോട്ടത്തിലൂടെ ഒഴുകുന്ന കുറുമാലിപ്പുഴയില്‍നിന്ന് ഇടയ്ക്കുവന്ന് വെള്ളം കുടിച്ചതിനുശേഷം കാട്ടുപോത്ത് പരിസരത്ത് മേഞ്ഞുനടക്കുകയാണ്. തൊഴിലാളികള്‍ ടാപ്പിങ്ങിനെത്തുന്ന തോട്ടങ്ങളിലാണ് കാട്ടുപോത്ത് തമ്പടിച്ചിരിക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണം ഭയന്നാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് മത്സരിക്കുംപ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയിൽ നിന്ന് മത്സരിക്കും

ആനയും പുലിയും ഇറങ്ങി ഭീതിപരത്തിയ മേഖലയില്‍ ആദ്യമായാണ് കാട്ടുപോത്തിനെ നാട്ടുകാര്‍ കാണുന്നത്. പകല്‍സമയങ്ങളില്‍ വനാതിര്‍ത്തികളിലും റബ്ബര്‍ത്തോട്ടങ്ങളിലും മേഞ്ഞുനടക്കുന്ന കാട്ടുപോത്ത് തൊഴിലാളി പാഡികളിലേക്ക് വരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വനപാലകരെത്തി കാട്ടുപോത്തിനെ ജനവാസ മേഖലയില്‍ നിന്ന് തുരത്താനോ പിടികൂടുവാനോയുള്ള നടപടികള്‍ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

wildbuffalo-153

പട്ടിക്കാട്, വഴുക്കുംപാറ തോണിക്കലില്‍ ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. പലപ്പോഴും കാട്ടനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തുന്നു. കര്‍ഷകന്‍ കളത്തിക്കുടി മനോജിന്റെ പാട്ട ഭൂമിയിലെ നൂറോളം കുലച്ച വാഴകള്‍ കഴിഞ്ഞദിവസങ്ങളില്‍ നശിപ്പിച്ചു. മറ്റു പലയിടത്തും സമാന അവസ്ഥയുണ്ടായി.

തോണിക്കലില്‍ സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നതാണ്. എന്നാല്‍ വൈദ്യുതവേലികള്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുവീണു. ഈ ഭാഗത്തുകൂടെയാണ് കാട്ടാനകള്‍ കടന്നുവരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ആനകളുടെ കടന്നുകയറ്റം മൂലം കര്‍ഷകരും നാട്ടുകാരും ഭീതിയിലാണ്.

Thrissur
English summary
elephant and wild buffallow make threat to people in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X