തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിൽ ആന വിരണ്ടോടി... അഞ്ച് കിലോമീറ്റർ, കാരണം പട്ടി ചാടിയത്... സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ റോഡിലൂടെ നടത്താനിറക്കിയ ആനയ്ക്കുമുമ്പില്‍ പട്ടി ചാടി. ഭയന്ന ആന വിരണ്ടോടിയതു അഞ്ചു കിലോമീറ്റര്‍. ഏറെനേരം ഗ്രാമവാസികളെയും നാടിനെയും മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ പിന്നീട് തളച്ചു. സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ത്തതും മറ്റു ചെറിയ നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പ് ആനയെ എലിഫന്റ് സ്‌ക്വാഡും ആന തൊഴിലാളികളും പോലീസും ചേര്‍ന്ന് തളയക്കുകയായിരുന്നു.

<strong>മുസ്ലിംലീഗും, സിപിഎമ്മും ഒന്നിച്ചു... ഇനി സമാധാനം, തീരമേഖലയിലെ അക്രമം അവസാനിപ്പക്കാന്‍ സമാധാനയോഗം!!!</strong>മുസ്ലിംലീഗും, സിപിഎമ്മും ഒന്നിച്ചു... ഇനി സമാധാനം, തീരമേഖലയിലെ അക്രമം അവസാനിപ്പക്കാന്‍ സമാധാനയോഗം!!!

വരടിയത്തെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ശിവന്‍ എന്ന ആനയാണ് നാടിനെയും ആളുകളെയും ഏറെനേരം ഭയവിഹ്വലതയില്‍ നിര്‍ത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കമ്പനിയുടെ വരടിയത്തെ വളപ്പില്‍നിന്ന് വൈകീട്ട് ആനയെ പുറത്തേക്ക് നടത്താനിറക്കിയതായിരുന്നു. രണ്ട പാപ്പാന്‍മാരും കൂടെയുണ്ടായിരുന്നു.

Thrissur map

വരടിയം റോഡിലൂടെ നടത്തുന്നതിനിടയില്‍ റോഡിനുകുറുകെ പട്ടി കുരച്ച് ചാടുകയായിരുന്നു. ഭയന്ന ആന ഉടനെ തന്നെ റോഡിലൂടെ ഓടുകയായിരുന്നു. ആന ഓടിയതറിഞ്ഞ് നാട്ടുകാരും ഭയപ്പെട്ട് വീടുകളില്‍നിന്ന് ഓടുന്നതിനിടയില്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. ഓടിയ ആന മതില്‍ തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് പേരാമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു. എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് അനയെ അവണൂരില്‍വച്ച് തളച്ചത്. തുടര്‍ന്ന് അവണൂരിലെ ആനപ്പറമ്പില്‍ തളച്ചു.

Thrissur
English summary
Elephant angry in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X