തൃശൂർ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി
തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞതു പരിഭ്രാന്തി പരത്തി. പാണഞ്ചേരി അഭിമന്യു എന്ന കൊമ്പനാണ് ഉച്ചതിരിഞ്ഞ് നാലരയോടെ ഇടഞ്ഞത്. പൂമരം ഉത്സാവാഘോഷ കമ്മിറ്റിക്കുവേണ്ടി എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു.
കൂട്ടിയെഴുന്നള്ളിപ്പിനായി പൂരപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിനിടെ ആനയിടഞ്ഞ് തിരിയുകയായിരുന്നു. ഉടന്‍തന്നെ എലിഫെന്റ് സ്‌ക്വാഡെത്തി തളച്ച് കൂച്ചു വിലങ്ങിട്ടു. പിന്നീട് കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാതെ തിരിച്ച് കൊണ്ടുപോയി.

ആനയിടഞ്ഞതറിഞ്ഞ് ആളുകള്‍ നാലു പാടും ചിതറിയോടിയത് കൂടുതല്‍ പരിഭ്രാന്തിക്കിടയാക്കി. ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സമയോചിതമായി ഇടപെട്ട് ആളുകളെ നിയന്ത്രിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.
കഴിഞ്ഞദിവസം കോട്ടപ്പടി ചേമ്പാലകുളം ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് പേരെ ചവിട്ടി്െക്കാന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് കനത്ത സുരക്ഷ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications