Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിറവരമ്പത്തുകാവ് പൂരത്തിനിടെ ആനകള്‍ ഇടഞ്ഞു: രണ്ടുപേര്‍ക്ക് പരുക്ക്, ആനയിടഞ്ഞത് സംഘർഷത്തിനിടെ!!

തൃശൂര്‍: പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരത്തിനിടെ ആനകള്‍ ഇടഞ്ഞോടി. രണ്ടുപേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് പൂരം കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനകളെ നിര്‍ത്തേണ്ട സ്ഥലത്തെച്ചൊല്ലി ക്ഷേത്രകമ്മിറ്റിക്കാരും ദേശകമ്മിറ്റിക്കാരും തമ്മിലുള്ള സംഘര്‍ഷവും തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജുമാണ് ആനകള്‍ ഇടഞ്ഞോടാന്‍ കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ജനക്കൂട്ടം ആനകളുടെ ഇടയിലേക്ക് ഓടിക്കയറിയതാണ് ആനകള്‍ ഇടയുന്നതിലേക്ക് എത്തിച്ചത്.

നന്തിലത്ത് ഗോപാലകൃഷ്ണന്‍, ചിറയ്ക്കല്‍ പരമേശ്വരന്‍, മുള്ളത്ത് വിജയകൃഷ്ണന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആനകള്‍ നൂറുമീറ്ററോളം ഓടി. ഓട്ടത്തിനിടെ ഐസ്‌ക്രീം വില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ പൊക്കിയിട്ടു. കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്ന ഷെഡിന്റെ കാലുകള്‍ പിഴുതെറിഞ്ഞു.
ആനകള്‍ ഓടിയതോടെ ജനക്കൂട്ടം ചിതറിയോടിയപ്പോള്‍ നിലത്തുവീണും കൂട്ടിയിടിച്ചുമാണ് രണ്ടുപേര്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റ കാട്ടകാമ്പാല്‍ മാരാത്ത് രാമദാസ് (62), വടകര മൊകേരി സ്വദേശി മുണ്ടോള്‍ പാറമേല്‍ രാധാകൃഷ്ണന്‍ (47) എന്നിവരെ കുന്നംകുളം ആക്ട്‌സ് പ്രവര്‍ത്തകര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

elephantattack-

രാത്രിയോടെ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് ഇടഞ്ഞ ആനകളെ തളച്ചത്. പൂരത്തിന് 52 ആനകളാണ് കൂട്ടിയെഴുന്നള്ളിപ്പിനായി ക്ഷേത്രപറമ്പിലെത്തിയിരുന്നത്. ആനകള്‍ ഇടഞ്ഞതോടെ പകല്‍ കൂട്ടിയെഴുന്നള്ളിപ്പ് വേണ്ടെന്നു വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+