പന തിന്നുമ്പോൾ ആനയെ പ്രകോപിപ്പിച്ച് യുവാവ്, അക്രമാസക്തനായി ആന
തൃശൂർ : ഷോളയാറിൽ അക്രമാസക്തനായ കാട്ടാനയെ ഭയന്ന് വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം വഴിയിലുപേക്ഷിച്ചു. യാത്രക്കാർ ആനയെ പ്രകോപിപ്പിച്ചതിനെത്തുടർന്നാണ് കാട്ടാന അക്രമാസക്തനായത്. ഞായറാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. ഷോളയാർ അമ്പലപ്പാറ മേഖലയിൽ റോഡിൽ നിന്ന് പന തിന്നു കൊണ്ടിരിക്കുകയായിരുന്നു കാട്ടാന. ഈ കാട്ടാനയെ കാറിലെത്തിയ യുവാക്കൾ പ്രകോപിപ്പിച്ചു. അങ്ങനെ കൊമ്പൻ ഇടഞ്ഞ് അക്രമാസക്തനായി.

ചാലക്കുടി- മലക്കപ്പാറ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിലെ ജീവനക്കാരുടെ ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. അതേ സമയം അനയെ പ്രകോപിപിച്ച സംഭവത്തിൽ തൃശൂർ കരിപ്പമംഗലം സ്വദേശി തൈവളപ്പിൽ ഷബീർ (35 വയസ്)നെ പൊലീസ് പിടികൂടി.
യുവാവിന്റെ പ്രകോപന ശ്രമത്താൽ അക്രമാസക്തനായ ആന വഴിയിൽ പിന്നാലെ കിടന്ന വാഹനങ്ങൾക്കു നേരെ തിരിയുകയായിരുന്നു. ആന വാഹനത്തിനു മുന്നേ വന്നതോടെ യുവാക്കൾ കാർ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു. ആനയെ കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയവരിൽ സഹയാത്രികനെ തിരികെ കയറ്റാതെ രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു. ഇയാൾ പിന്നീട് കെ എസ് ആർ ടി സി ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അതേ സമയം ഇത്തരത്തിൽ വനപാതയിൽ വന്യമൃഗങ്ങളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications