തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലിയടങ്ങാതെ 'കബാലി': കൊമ്പുകൊണ്ട് കെഎസ്ആര്‍ടിസിയെ ഉയര്‍ത്തി, ഭീതിയില്‍ യാത്രക്കാര്‍

Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയില്‍ നിന്ന് മലക്കാപ്പാറയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസിന് നേരെ കാട്ടാന കബാലിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ബസിന് നേരെ പാഞ്ഞടുക്കുന്ന ആന കൊമ്പ് കൊണ്ടു ബസിനെ കുത്തി. കൊമ്പു കൊണ്ട് കുത്തിയ ആന ബസിനെ ഉയര്‍ത്തി താഴെ വയ്ക്കുകയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. ചാലക്കുടിയില്‍ നിന്ന് മലക്കാപ്പാറയിലേക്ക് വൈകീട്ട് അഞ്ച് മണിക്കാണ് ബസ് യാത്ര തിരിച്ചത്.

ബസ് തിരിച്ച് ചാലക്കുടിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഏറെ നേരം ബസിനെ കടത്തി വിടാതെ നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി. ആളപയം ഇല്ലെന്നാണ് വിവരം. എട്ടരയ്ക്കാണ് ബസ് സര്‍വീസ് അവസാനിപ്പിക്കാറ്. എന്നാല്‍ ബസ് രാത്രി പതിനൊന്ന് മണിയോടെയാണ് ചാലക്കുടിയില്‍ എത്തിയത്.

kabali

കുറേ നാളുകളായി കബാലി എന്ന ആനയുടെ സാന്നിദ്ധ്യം ഈ റോഡിലുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ആക്രമണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇപ്പോള്‍ കബാലി കൂടുതല്‍ ആക്രമകാരിയായിരിക്കുകയാണ്.

പതിവ് മുടക്കിയില്ല, ശബരിമലയില്‍ ഇത്തവണയും ഭക്തിഗാന അർച്ചനയുമായി കേരള പൊലീസ്പതിവ് മുടക്കിയില്ല, ശബരിമലയില്‍ ഇത്തവണയും ഭക്തിഗാന അർച്ചനയുമായി കേരള പൊലീസ്

ദിവങ്ങള്‍ക്ക് മുമ്പ് കബാലി ഒരു സ്വകാര്യ ബസിനെയും ആക്രമിച്ചിരുന്നു. ചാലക്കുടി വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിനാണ് കാട്ടാനായില്‍ നിന്ന് രക്ഷ നേടാന്‍ 8 കിലോമീറ്ററോളം റിവേഴ്സ് ഗിയറില്‍ ഓടേണ്ടി വന്നത്. ബസിന് നേരെ പാഞ്ഞടുത്ത കബാലി എന്ന ആനയില്‍ നിന്ന് രക്ഷപ്പെടാനാണ് ബസ് ഡ്രൈവര്‍ ഈ സാഹസം കാണിച്ചത്.

സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിയെ തേടിയെത്തിയത് 367 കോടിയുടെ ലോട്ടറി, വൈറല്‍സഹോദരിക്ക് വൃക്ക ദാനം ചെയ്ത 83കാരിയെ തേടിയെത്തിയത് 367 കോടിയുടെ ലോട്ടറി, വൈറല്‍

രണ്ട് വര്‍ഷമായി സ്ഥിരമായി പാതയില്‍ കബാലി തടസം സൃഷ്ടിക്കുന്നുണ്ട്. കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നത് എന്നുമാണ് വനം ജീവനക്കാര്‍ പറയുന്നുത്. ശല്യക്കാരനായ ഒറ്റയാനായ കാട്ടാനയ്ക്ക് കബാലി എന്ന് പേരിട്ടത് വനം വകുപ്പ് ജീവനക്കാരാണ്. ആന പകല്‍ സമയങ്ങളില്‍ പോലും ഭീഷണി ഉയര്‍ത്തുന്നതില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും പ്രതിഷേധമുണ്ട്. കുറച്ചുനാളുകളായി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ആക്രമിക്കുന്ന പതിവ് കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

Thrissur
English summary
Elephant Kabali rushed towards the KSRTC bus which was going from Chalakudy to Malakapara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X