തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംപിമാരുടെ കുത്തിയിപ്പ് സമരം ഫലം കണ്ടു; രാഷ്ട്രീയം വേണ്ടെന്ന് പ്രതാപന്‍, പ്രവേശന പാസില്‍ തീരുമാനം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് പാസ് അനുവദിക്കുന്നതില്‍ കാലതാമസമുണ്ടെന്ന് പരാതി. രാഷ്ട്രീയം നോക്കി ചില കളികള്‍ നടക്കുന്നുണ്ടെന്നും ആക്ഷേപം. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പാക്കണമെന്നും ത്വരിത നടപടി വേണമെന്നും ആവശ്യപ്പെട്ട് എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ കളക്ട്രേറ്റിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. വിഷയത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് കളക്ടര്‍ എസ് ഷാനവാസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

co

വാളയാര്‍ അതിര്‍ത്തിയിലെത്തി ഒട്ടേറെ പേരാണ് പ്രവേശന പാസ് ലഭിക്കാന്‍ കാത്തുനില്‍ക്കുന്നത്. ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് പാസ് ലഭിക്കാന്‍ വളരെ വൈകുന്നു. പാസ് കിട്ടി ജില്ലയില്‍ കടന്നാല്‍ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിലും വീഴ്ചയുണ്ട്. ഒരു കേന്ദ്രത്തില്‍ ആളുകള്‍ നിറയുകയും താമസ സൗകര്യം ഇനി ഇല്ലാതിരിക്കുകയും ചെയ്തിട്ടും വീണ്ടും ഇതേ കേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കുന്ന സാഹചര്യമുണ്ടായി എന്നും നേതാക്കള്‍ പറഞ്ഞു. പല താമസ കേന്ദ്രങ്ങളിലും പരിമിതമായ സൗകര്യമാണുള്ളത്. അതുകൊണ്ടുതന്നെ വേഗത്തില്‍ ആളുകള്‍ നിറയുകയാണ്. എന്നാല്‍ വീണ്ടും ഇതേ കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുവരുന്ന സാഹചര്യം കഴിഞ്ഞദിവസവുമുണ്ടായി.

മഹാമാരി കാലത്ത് രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു. തൃശൂരില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുള്ളതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. കളക്ട്രേറ്റിലെ താല്‍ക്കാലിക ജീവനക്കാരനാണ് പാസ് അനുവദിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഭരണകക്ഷി എംഎല്‍എമാര്‍ പറയുന്നവര്‍ക്ക് മാത്രം പാസ് ലഭിക്കുന്ന അവസ്ഥയുണ്ട് എന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ സുതാര്യത വേണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. സമരത്തിന് പ്രതിപക്ഷ നേതാവ് രേശ് ചെന്നിത്തല ഓണ്‍ലൈന്‍ വഴി അഭിവാദ്യം ചെയ്തു.

പാസ് നല്‍കുന്ന കാര്യത്തില്‍ ഡെപ്യൂട്ടി കളക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. മാത്രമല്ല, ലഭിച്ച അപേക്ഷകളില്‍ വേഗത്തില്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

Thrissur
English summary
Entry Pass delayed in Thrissur; TN prathapan, Ramya Haridas protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X