മോഷ്ടിച്ച മൊബൈൽ വില്ക്കാനെത്തിയ യുവാവ് പോലീസ് പിടിയില്‍: പിടികുടാന്‍ തുണച്ചത് ബില്ലില്ലാത്തത്!
പറവൂർ: മോഷ്ടിച്ച മൊൈബൽ ഫോൺ വില്ക്കാനെത്തിയ യുവാവിനെ കടയുടമയും നാട്ടുകാരും ചേർന്നു പിടികൂടി പൊലിസിലേല്പിച്ചു. പൊന്നാനി സ്വദേശി തൗഫ്സീർ ബാർബേഷ്യം (20) എന്ന യുവാവിനെയാണ് മുനമ്പം പൊലിസു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ചെറായി ദേവസ്വംനടയിലുള്ള മൊബൈൽ കടയിൽ ഫോൺ വില്ക്കാനെത്തിയത്. സാംസങ്ങിന്റെ ഫോണായിരുന്നു. ഇതിന് 12500 രൂപ വില വരും.

സംശയം തോന്നിയ കടയുടമ ബില്ലു ചോദിച്ചു. സമ്മാനം കിട്ടിയ ഫോണാണെന്നു ബില്ലില്ലായെന്നു പറഞ്ഞതോടെ കടയുടമയ്ക്കു സംശയം തോന്നി. ഫോണിലെ ഐ എംഇഐ നമ്പർ സാംസങ്ങ് അധികൃതർ അയച്ചുകൊടുത്തു. പന്തികേട് മനസ്സിലാക്കാമോഷ്ടാവ് കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. കടയുടമയും നാട്ടുക്കാരും കൂടി ഇയാളെ ഓടിയിട്ടു പിടിച്ചു മുനമ്പം പൊലിസിനെ ഏല്പിയ്ക്കുകയായിരുന്നു. ചാവക്കാട് ഗ്യം മൊബൈൽ സിറ്റി എന്ന ഫോൺ കടയിൽ നിന്നും മോഷ്ടിച്ച 7ഫോണുകളിലൊന്നായിരുന്നു ചെറായിയിൽ വില്പനയ്ക്കു കൊണ്ടുവന്നത്.












Click it and Unblock the Notifications