തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പരസ്യ ബോര്‍ഡ്: സ്ഥാപിക്കുന്നത് കാലപ്പഴക്കമുള്ള കെട്ടിടത്തില്‍

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനെതിരെ പരാതി. നഗരത്തിലെ സാന്‍ജോ ആശുപത്രിക്ക് എതിര്‍വശത്തെ കെട്ടിടത്തിന് മുകളിലാണ് കൂറ്റന്‍ ബോര്‍ഡ് സ്ഥാപിക്കുന്നത്. അഞ്ച് ടണ്ണോളം ഭാരമുള്ള ബോര്‍ഡ് കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് മുകളില്‍ സ്ഥാപിക്കുന്നത് പരിസരത്തുള്ളവരുടെ ജീവന് ഭീഷണിയാണെന്ന് ഇവിടത്തെ വ്യാപാരികള്‍ നഗരസഭക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

hoarding

കെട്ടിടത്തില്‍ മുറികള്‍ വാങ്ങിയും വാടകക്കും കച്ചവടം നടത്തുന്നവരാണ് പരാതിക്കാര്‍. ബോര്‍ഡിന് 15000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുണ്ട്. കെ.എസ്.ഇ.ബി, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയ വിഭാഗങ്ങളുടെ അനുമതിയില്ലാതെയാണ് സ്ഥാപിക്കുതെന്ന് പരാതിയില്‍ ആരോപിക്കുന്നു. കെട്ടിടത്തിന് സമീപത്തുകൂടി 11 കെ.വി ലൈനുകള്‍ കടന്ന് പോകുന്നുണ്ട്. അടുത്ത കാലത്ത് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ നിരീക്ഷണമുള്ളതാണ്. കെട്ടിടത്തിന് കിഴക്ക് വശം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ സമീപത്തുള്ള റോഡിലൂടെ നൂറുകണക്കിന് ആളുകളും വാഹനങ്ങളും സദാസമയവും സഞ്ചരിക്കുന്നുണ്ട്. പടുകൂറ്റന്‍ ബോര്‍ഡ് മറിഞ്ഞ് വീഴുന്ന സാഹര്യമുണ്ടായാല്‍ വന്‍ ദുരന്തത്തിന് കാരണമാകും. അനുമതിയില്ലാതെ അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കുന്നത് തടയണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Thrissur
English summary
Ernakulam local news flex boards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X