• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പഴമയുടെ പെരുമയില്‍ വില്ലടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; 1906ല്‍ സ്ഥാപിക്കപ്പെട്ട സ്‌കൂള്‍ ഹൈടെക്കാകുന്നു

തൃശൂര്‍: ജില്ലയിലെ ഏറെ പഴക്കമുള്ള സ്‌കൂളുകളില്‍ ഒന്നായ വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക്ക് പദവിയിലേക്ക്. കിഫ്ബി ഫണ്ടായ 3 കോടി രൂപ ചെലവിലാണ് സ്‌കൂളില്‍ പുതിയ കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന ഖ്യാതിയുമുണ്ട് ഈ വിദ്യാലയത്തിന്.

ജനുവരി അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. ഹൈ സ്‌കൂളിനായി 13000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 17 ഹൈടെക്ക് ക്ലാസ്സ് മുറികളും ഒരു മീറ്റിങ് ഹാളുമുണ്ട്. 17 ക്ലാസ്സ് ഡിവിഷനുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. 2 സ്റ്റാഫ് റൂമുകള്‍, ഓഫീസ് മുറി, സയന്‍സ് ലാബ്, ഐ ടി ലാബ്, മൂന്ന് ടോയ്ലറ്റുകള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.

സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനായി കൃഷി വകുപ്പു മന്ത്രി അഡ്വ വി എസ് സുനില്‍കുമാറിന്റെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരള പൊതു വിദ്യാഭ്യാസ വകുപ്പും, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പ്ലാന്‍ ഫണ്ടും ചേര്‍ത്ത് 2 കോടി രൂപ ചെലവിട്ട് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. കെ എസ് എഫ് ഇ യുടെ സി എസ് ആര്‍ ഫണ്ട് ആയ 8 ലക്ഷം രൂപ വിനിയോഗിച്ചു ആധുനിക രീതിയിലുള്ള ഫിസിക്‌സ്, കെമിസ്ട്രി ലാബുകളും സ്‌കൂളിലുണ്ട്.

പഴയ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സ് മുറികള്‍ക്ക് തൃശൂര്‍ കോര്‍പറേഷന്‍ വക മിനി ഹാളും നിര്‍മിച്ചു നല്‍കി. കൈറ്റില്‍ നിന്നും കോര്‍പറേഷനില്‍ നിന്നും ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ട് ഓഡിയോ വിഷല്‍ ഹാളും ഇവിടെ സജ്ജീകരിച്ചു. പെണ്‍കുട്ടികളുടെ ടോയ്ലറ്റിനരികെ ബലക്ഷയം സംഭവിച്ച മതില്‍ പുതുക്കാനും കോര്‍പറേഷന്‍ സഹായം നല്‍കി. കൈറ്റിന്റെ സഹായത്തോടെ കംപ്യൂട്ടറുകളും പ്രോജെക്ടറുകളും വാങ്ങി 5 സ്മാര്‍ട്ട് ക്ലാസ്സ്മുറികളും ഉണ്ട്.

ജില്ലയില്‍ ആദ്യമായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കായി അനുവദിച്ച സ്‌പെഷ്യല്‍ പോലീസ് കേഡറ്റ്, എന്‍ എസ് എസ് യൂണിറ്റ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചത് ഇവിടെയാണ്. 700 കുട്ടികള്‍ ഹൈ സ്‌കൂളിലും 500 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറിയിലു പഠിക്കുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗത്തില്‍ 150 കുട്ടികളും പഠിക്കുന്നു. കൂടാതെ ഭിന്നശേഷിവിദ്യാര്‍ത്ഥികള്‍ക്കുള്ള റിസോഴ്‌സ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.150 കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്.

1906 ലാണ് 2 മുറികളോട് കൂടി വില്ലടം സ്‌കൂള്‍ സ്ഥാപിച്ചത്. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി 1910 ല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1981 ല്‍ പൊതു ജന പങ്കാളിത്തത്തോടെ ഹൈസ്‌കൂളായും 1999 ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു.

അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്

cmsvideo
  Pinarayi vijayan government will continue for next five years says survey
  Thrissur

  English summary
  Established in 1906, Villadam Govt. Higher Secondary School is being upgraded to hitch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X