എംഎല്‍എ പെന്ഷന് 20000 കിട്ടുന്നുണ്ട്; ഏത് ഗുലാന് പോയാലും കോണ്‍ഗ്രസിലുണ്ടാകുമെന്ന് അനില്‍ അക്കര
തൃശൂര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി, എംപി എന്നിവയ്ക്ക് പുറമെ പാര്‍ട്ടിയിലും ഒട്ടേറെ സുപ്രധാന പദവികള്‍ വഹിച്ച നേതാവാണ് ആസാദ്. കശ്മീരിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു. അദ്ദേഹം രാജിവച്ച പിന്നാലെ കശ്മീരിലെ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ രാജി സമര്‍പ്പിച്ചു. വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിക്ക് ഗുലാം നബി ആസാദ് രാജിക്കത്ത് കൈമാറിയത്. രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ കത്ത്.

ഗുലാം നബി ഇനി എന്ത് നീക്കം നടത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ട്. അതേസമയം, സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് കശ്മീരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മറ്റൊരു വാര്‍ത്ത. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഒറ്റെട്ടായി പോരാടുന്ന വേളയിലാണ് ഗുലാം നബി ആസാദ് രാജിവച്ചിരിക്കുന്നത് എന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് പ്രതികരിച്ചു. ആനുകൂല്യങ്ങളെല്ലാം നേടിയ ശേഷം പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന വേളയില്‍ രാജിവയ്ക്കുന്നത് നന്ദികേടാണെന്ന് ചില നേതാക്കള്‍ പറഞ്ഞു.
ഗുലാം നബി ആസാദിന് കോണ്‍ഗ്രസ് എല്ലാ സ്ഥാനമാനങ്ങളും നല്‍കിയിരുന്നുവെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കാരണമായിട്ടാണ് ആസാദ് നേതാവായത്. ആസാദില്‍ നിന്ന് ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയാണ് പിടി തോമസും രാജിവച്ച കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയും രംഗത്തുവന്നത്. എന്നാല്‍ ഒരിക്കലും കോണ്‍ഗ്രസ് വിടില്ലെന്ന മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ പ്രതികരണമാണ് ഇതില്‍ വ്യത്യസ്തമായത്.
കോണ്‍ഗ്രസ് കാരണമായി തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. എംഎല്‍എ പെന്ഷന്, ഡീസല്‍ സൗജന്യം, കെഎസ്ആര്‍ടിസി ബസിലെ ഇളവ്, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ സൗജന്യം, ചികില്‍സാ രംഗത്തെ ഇളവ് തുടങ്ങി കോണ്‍ഗ്രസ് കാരണമായി കിട്ടുന്ന കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞിരിക്കുകയാണ് അദ്ദേഹം. സമര വേദിയിലെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. അനില്‍ അക്കരെയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
എനിക്ക് എം എൽ എ
പെൻഷൻ ഇപ്പോൾ ₹20000/-
ഉടൻ കൂട്ടും 😄
ഡീസൽ സൗജന്യമായി ₹75000,
സർക്കാർ ഗസ്റ്റ് ഹൗസ് സൗജന്യനിരക്കിൽ,
ksrtc സൗജന്യ യാത്ര,
മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ആവോളം,
അങ്ങനെ, അങ്ങനെ ഇഷ്ടം പോലെ,
ഇതൊന്നും കിട്ടാത്ത നിരവധി ആളുകൾ,
ഏത് ഗുലാൻ പോയാലും
ഈ പാർട്ടിയിൽ ഉണ്ടാകും ❤
അവരാണ് കോൺഗ്രസ്സ്
അവരാണ് ഈ പാർട്ടിയെ
നയിക്കുന്നത് ❤
അവരാണ് അഭിമാനം ❤
എന്നും കോൺഗ്രസ്സിനൊപ്പം ❤
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications