തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ജീവിതം തന്നെ ലഹരി' ഹ്രസ്വചിത്ര മത്സരവുമായി എക്സൈസ് വകുപ്പ്

  • By Prd Thrissur
Google Oneindia Malayalam News

തൃശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 'ജീവിതം തന്നെ ലഹരി' എന്ന പേരിൽ എക്സൈസ് വകുപ്പ് ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 'ജീവിതം തന്നെ ലഹരി' എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ജൂൺ 26 ന് മുൻപ് വാട്ട്സാപ്പിലൂടെ അയച്ച് മത്സരത്തിൽ പങ്കെടുക്കാം.

Kerala Excise Department

ഹ്രസ്വചിത്ര മത്സരത്തിന് പുറമെ കഥ, കവിത മത്സരവും, പൊതുജനങ്ങൾക്കായി ട്രോൾ ഇമേജ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങൾക്കായാണ് ട്രോൾ ഇമേജ് മത്സരം. ട്രോൾ ഇമേജുകൾ ജില്ലാ വിമുക്തി കോർഡിനേറ്ററുടെ 9400077077 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. വിദ്യാർത്ഥികൾക്കായുള്ള കഥ, കവിത മത്സരത്തിലെ സൃഷ്ടികൾ 10 പുറത്തിൽ കവിയാത്തതാവണം. സൃഷ്ടികൾ വിദ്യാർത്ഥിയുടെ പേരും മേൽവിലാസവും, മൊബൈൽ നമ്പർ, പഠിക്കുന്ന സ്‌കൂളിന്റെ പേര്, ക്ലാസ്സ് എന്നിവ രേഖപ്പെടുത്തി[email protected]എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

Recommended Video

cmsvideo
വേറെ ലെവൽ പോളിയാണ് ഈ മോളിയാന്റി... | Oneindia Malayalam

ഡെങ്കിപ്പനി: തൃശൂരിൽ ഈ വർഷം 84 കേസുകൾ; കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒഡെങ്കിപ്പനി: തൃശൂരിൽ ഈ വർഷം 84 കേസുകൾ; കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ

കൈയെഴുത്ത് രൂപത്തിലോ ടൈപ്പ് ചെയ്തോ ആയ രചനകൾ സ്വീകരിക്കുന്നതാണ്. 5 മുതൽ 8 വരെ പഠിക്കുന്നവരെ ഒരു വിഭാഗമായും 9 മുതൽ 12 വരെ ക്ലാസിലുള്ളവരെ മറ്റൊരു വിഭാഗമായും പരിഗണിച്ചാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 26.

തൃശൂരില്‍ 22 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇന്ന് 6 പേര്‍ക്ക് രോഗംതൃശൂരില്‍ 22 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇന്ന് 6 പേര്‍ക്ക് രോഗം

Thrissur
English summary
Excise Department conducts short film contest for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X