തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡും ലോക്ക്ഡൗണും തൊഴില്‍ ഇല്ലാതാക്കി; തൃശ്ശൂരില്‍ പന്തല്‍ തൊഴിലാളിയുടെ മത്സ്യകൃഷിക്ക് നൂറു മേനി വിളവ്

Google Oneindia Malayalam News

തൃശൂര്‍: കൊവിഡിനെ തുടര്‍ന്ന് തൊഴിലില്ലാതായ പന്തല്‍ തൊഴിലാളി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മത്സ്യകൃഷിക്ക് നൂറുമേനി വിളവ്. തൃശൂര്‍ ചന്ദ്രാപ്പിന്നി ചിറയ്ക്കല്‍ പള്ളി സ്വദേശി സഹീര്‍ പള്ളിപ്പറമ്പിലാണ് മത്സ്യകൃഷിയില്‍ നേട്ടം കൊയ്യുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പന്തല്‍ പണി നിലച്ച് വീട്ടില്‍ ഇരിപ്പായതോടെ ഇനി എന്ത് എന്ന ചിന്തയില്‍ നിന്നാണ് മത്സ്യകൃഷിയിലേക്ക് തിരഞ്ഞത്.

fish

യൂട്യൂബില്‍ നോക്കി പടുതാകുളം നിര്‍മ്മിക്കുന്നതും മീന്‍ വളര്‍ത്തലിനെയും കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. പന്തല്‍ പണിക്ക് ഉപയോഗിക്കുന്ന ഇരുമ്പ് ഫ്രെയിമും ടാര്‍പായയും ഉപയോഗിച്ചാണ് വീടിന്റെ ടെറസില്‍ പടുതാകുളം നിര്‍മ്മിച്ചത്. 20 അടി നീളത്തിലും പത്തടി വീതിയിലുമാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളം ശുദ്ധീകരിക്കുന്നതിന് മോട്ടോര്‍ ഉള്‍പ്പടെയുള്ളവയും സ്ഥാപിച്ചു.

1000 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയാണ് ആദ്യം കുളത്തില്‍ നിക്ഷേപിച്ചത്. മീന്‍ വളര്‍ത്തലിലെ പരിചയക്കുറവ് മൂലം മീനുകള്‍ ദിവസങ്ങള്‍ക്കകം ചത്തുപൊങ്ങിയതോടെ കൃഷിയില്‍ കൂടുതല്‍ ജാഗ്രതയായി. ആവശ്യമായ പ്രതിരോധവും പ്രതിവിധിയും ചെയ്തതോടെ ബാക്കിയുള്ള മീനുകള്‍ കരുത്തരായി. ആറ് മാസം പിന്നിട്ട മീനുകള്‍ 400 മുതല്‍ 450 ഗ്രാം വരെ തൂക്കം ആയപ്പോഴാണ് വിളവെടുത്തത്. 300 കിലോയില്‍ അധികം മീനുകള്‍ ഇതിനോടകം വിളവെടുത്തു. കിലോയ്ക്ക് 230 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്.

കുഞ്ഞാലിക്കുട്ടി ട്രെബിള്‍ ഷൂട്ടര്‍; കേരള രാഷ്ട്രീയത്തില്‍ അനിവാര്യം, മടങ്ങിവരവ് സ്വാഗതം ചെയ്ത് ഷിബു ബേബി ജോൺകുഞ്ഞാലിക്കുട്ടി ട്രെബിള്‍ ഷൂട്ടര്‍; കേരള രാഷ്ട്രീയത്തില്‍ അനിവാര്യം, മടങ്ങിവരവ് സ്വാഗതം ചെയ്ത് ഷിബു ബേബി ജോൺ

കേരളത്തിലെ ആശുപത്രികള്‍ വീണ്ടും രാജ്യത്തെ മികച്ചതാകുന്നു, 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരംകേരളത്തിലെ ആശുപത്രികള്‍ വീണ്ടും രാജ്യത്തെ മികച്ചതാകുന്നു, 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Recommended Video

cmsvideo
കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

21 വയസുള്ള പെണ്‍കുട്ടിയെ മേയറാക്കുമ്പോള്‍; ആണധികാര ആശങ്കകള്‍ക്ക്‌ മറുപടി; വൈറലായി പോസ്‌റ്റ്‌21 വയസുള്ള പെണ്‍കുട്ടിയെ മേയറാക്കുമ്പോള്‍; ആണധികാര ആശങ്കകള്‍ക്ക്‌ മറുപടി; വൈറലായി പോസ്‌റ്റ്‌

Thrissur
English summary
Experimental fish farming by a jobless youth is Success in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X