തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്ക് ഫോട്ടോ വിനയായി: ഹര്‍ത്താല്‍ അക്രമം: ബിജെപി നേതാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് രണ്ടിനു നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ കുന്നംകുളം നഗരത്തില്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും തകര്‍ക്കുകയും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പ്രകോപനമുണ്ടാക്കി അക്രമങ്ങള്‍ക്ക് ശ്രമിച്ച ബി.ജെ.പി. നേതാവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും കുന്നംകുളം പോലീസ് പിടികൂടി.

മെട്രോയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്ത് യുവമിഥുനങ്ങള്‍: കയ്യും കാലും പിടിച്ച് രക്ഷപ്പെട്ടു

ബിജെപി കുന്നംകുളം മേഖല പ്രസിഡന്റ് കാണിപ്പയ്യൂര്‍ കരുമത്തില്‍ വീട്ടില്‍ സനു (ഗണപതി-35) വിനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എസ്ഐ യുകെ ഷാജഹാന്‍ അറസ്റ്റുചെയ്തത്. ജനുവരി രണ്ടിനു പകലാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുന്നംകുളം നഗരത്തില്‍ അഴിഞ്ഞാടിയത്. കടകളും ഹോട്ടലുകളും നിര്‍ബന്ധിച്ച് അടപ്പിക്കുകയും സ്വകാര്യ ബസുകളും കെ.എസ്ആര്‍ടിസി ബസുകള്‍ തടയുകയും ചെയ്തിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ജനങ്ങളില്‍ ഭീതി പരത്തിയിരുന്നു. ഈ സംഭവത്തില്‍ ബിജെപി. നിയോജകമണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരവും ഇവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അഞ്ച് പ്രവര്‍ത്തകരെ സംഭവദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു.

sanubjpleader-

ഇന്നലെ ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നെടുമ്പാശേരിയില്‍നിന്ന് വിമാനമാര്‍ഗം പോകാനായി സനു എത്തിയത്. നെടുമ്പാശേരിയില്‍ നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി സാമൂഹികമാധ്യമങ്ങളില്‍ സനുതന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ കുന്നംകുളം പോലീസ് നെടുമ്പാശേരി വിമാനത്താവളം പോലീസിന് അടിയന്തര സന്ദേശം നല്‍കി സനുവിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു. രാത്രി കുന്നംകുളം പോലീസ് നെടുമ്പാശേരിയിലെത്തിയാണ് സനുവിനെ കസ്റ്റഡിയിലെടുത്തത്. സനുവിനെ കോടതിയില്‍ ഹാജരാക്കി.

Thrissur
English summary
facebook photo trapped bjp man in sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X