Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പരിശോധനയ്ക് വന്നതാണെന്ന് പറഞ്ഞ് കൂര്‍ക്കഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രം പരിശോധനക്കെത്തിയ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം ചേന്നന്‍കോട്ടില്‍ ജയലളിത (43) യെയാണ് നെടുപുഴപോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജു അറസ്റ്റ് ചെയ്തത്.

thrissur

ഹെല്‍ത്ത് സെന്ററില്‍ എത്തിയ ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപെട്ടപ്പോള്‍, അവര്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ നെടുപുഴ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സിയും സംഘവും വ്യാജ ഡോക്ടറെ സ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും സ്‌തെതസ്‌കോപ്പും രക്തസമ്മര്‍ദ്ദം പരിശോധിക്കുന്ന ഉപകരണവും, യൂണിഫോമും കണ്ടെടുത്തു. വ്യാജ പേരും വിലാസവും ഉപയോഗിച്ചാണ് മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങിയിരുന്നത്.

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+