Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോബി മുക്കുപണ്ട പണയത്തട്ടിപ്പ്: പിടിക്കപ്പെട്ടതോടെ ഒളിവില്‍..! ഒടുവില്‍ പൊലീസിന്റെ കെണിയിലായി

വടക്കഞ്ചേരി: ജില്ലയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികള്‍ ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍. കേസിലെ രണ്ട് പ്രതികളെയാണ് ഇന്‍സ്‌പെക്ടര്‍ കെ മാധവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റൂര്‍ കു്മ്മിണി വളപ്പില്‍ ഉസ്മാന്‍ (22), ഒല്ലൂര്‍ ഗുരുവായൂരുകാരന്‍ സുജിത് (25) എന്നിവരാണ് അറസ്റ്റിലായത്. സംഭവം പിടിക്കപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

arrest

പ്രതികളിലൊരാളായ ഉസ്മാന്‍ ആറ്റൂരിലെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച രാത്രി പൊലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുജത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ഇയാള്‍ കുളപ്പുള്ളിയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+