തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാരുടെ വിളയാട്ടം; കുടുംബത്തെ മർദ്ദിച്ചു, യൂത്തുകോണ്‍ഗ്രസ് പ്രതിഷേധം, രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് പാലിയേക്കര ടോള്‍പ്ലാസയില്‍ കുടുംബവുമായെത്തിയ വാഹനയാത്രക്കാരനെ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദിച്ചു. അളഗപ്പനഗര്‍ മഞ്ഞളി മെബിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നട്ടുച്ചയ്ക്ക് അരമണിക്കൂറിലേറെ ടോള്‍ പ്ലാസയിലെ നീണ്ട വരിയില്‍ കുടുങ്ങിയ മെബിന്‍ തിരക്ക് കുറഞ്ഞ ട്രാക്കിലേക്ക് കയറിയതിനാണ് ജീവനക്കാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്.

<strong>ഏഴുവയസുക്കാരന്റെ മൂക്കിന് നടത്തേണ്ട ശസ്ത്രക്രിത നടത്തിയത് വയറിനിന്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടർമാരുടെ അനാസ്ഥ, ആശുമാറി ശസ്ത്രക്രിയ...</strong>ഏഴുവയസുക്കാരന്റെ മൂക്കിന് നടത്തേണ്ട ശസ്ത്രക്രിത നടത്തിയത് വയറിനിന്, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടർമാരുടെ അനാസ്ഥ, ആശുമാറി ശസ്ത്രക്രിയ...

തൃശൂര്‍ ഭാഗത്തേക്ക് ഭാര്യയോടൊത്ത് പോകുകയായിരുന്ന മെബിന്‍ തിരക്കൊഴിഞ്ഞ ട്രാക്കിലൂടെ പ്രവേശിക്കുന്നതിനിടെ ഒരു ജീവനക്കാരന്‍ ഓടിവന്ന് തന്റെ ജീപ്പിന്റെ കണ്ണാടി തകര്‍ക്കുകയായിരുന്നുവെന്ന് മെബിന്‍ പറഞ്ഞു. ഇത് ചോദ്യംചെയ്യുന്നതിനിടെ നാല് ജീവനക്കാര്‍ ഒന്നിച്ചെത്തി ജീപ്പില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിച്ചതായും മെബിന്‍ പറഞ്ഞു. ഇതിനിടെ ഒരാള്‍ ജീപ്പിന്റെ താക്കോല്‍ ഊരിമാറ്റി.

Paliyekkara tolll plaza

സംഭവം കണ്ട് പുറകിലെ വാഹനയാത്രക്കാര്‍ ഓടിയെത്തുമ്പോഴേക്കും ജീവനക്കാര്‍ ടോള്‍ പ്ലാസയുടെ ഓഫീസിനുള്ളിലേക്ക് കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് മെബിനെ മര്‍ദിച്ചവരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ ടോള്‍പ്ലാസയില്‍ പ്രതിഷേധം ആരംഭിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ യാത്രക്കാരനെ മര്‍ദിച്ച എല്ലാ ജീവനക്കാരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയില്‍ ഉപരോധസമരം നടത്തി.

പിന്നീട് പോലീസ് ടോള്‍പ്ലാസയുടെ ഓഫീസിനുള്ളില്‍ കയറി മറ്റൊരു ജീവനക്കാരനെക്കൂടി പിടികൂടിയതോടെയാണ് പ്രതിഷേധം തണുത്തത്. സംഭവത്തില്‍ മുതലമട സ്വദേശി മൗതാനംചള്ള വീട്ടില്‍ വിഷ്ണു (29), തളിക്കുളം ചിറ്റിലേടത്ത് വീട്ടില്‍ ബിജീഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോഡില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ക്ക് സ്റ്റേഷനില്‍ത്തന്നെ ജാമ്യം നല്‍കി. പരുക്കേറ്റ മെബിന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. വാഹനയാത്രക്കാര്‍ക്കുനേരേ ടോള്‍പ്ലാസ ജീവനക്കാരുടെ കൈയേറ്റം പതിവാണെന്നും ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Thrissur
English summary
Family attacked by Paliyekkara toll plaza emplyees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X