750 ഗ്രാം തൂക്കം, മരതകക്കല്ല് പതിപ്പിച്ച അപൂർവ്വ സ്വർണ കിരീടം; ഗുരുവായൂരപ്പന് രവി പിള്ളയുടെ നേര്‍ച്ച
ഗുരുവായൂര്‍: പ്രവാസി വ്യവസായിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്ക് വയ്ച്ചു. ഉന്നത നിലവാരത്തിലുള്ള ഒറ്റ മരതക കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസം കൊണ്ടാണ് നിര്‍മ്മിച്ചത്. രവി പിള്ളയുടെ മകന് ഗണേഷിന്റെ വിവാഹം നാളെ നടക്കുന്നതിന് മുന്നോടിയാണ് സ്വര്‍ണം കിരീടം ഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിച്ചത്. കിരീടം സമർപ്പിക്കുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം ഭാര്യ ഗീത രവി പിള്ളയും മകന് ഗണേഷമുണ്ടായിരുന്നു.

ഉന്നത നിലവാരമുള്ള മരതകക്കല്ല് പതിപ്പിച്ച കിരീടം 40 ദിവസം കൊണ്ടാണ് നിര്‍മ്മിച്ചതെന്നാണ് വിവരം. ഏഴേ മുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. ഓരോ ശില്‍പ്പവും കലാസൃഷ്ടിയും വ്യത്യാസമായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രം അധികാരിയുടെയും തന്ത്രി മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് കിരീടം നിര്‍മ്മിച്ചത്. തിരുപ്പതി ബാലാജി ക്ഷേത്രം ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹം ഉള്‍പ്പടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരനടയില്‍ വലിയ അലങ്കാരങ്ങലാണ് ഒരുക്കുന്നത്. രാഷ്ട്രീയ- സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന.

2015ല്‍ രവി പിള്ളയുടെ മകളുടെ വിവാഹം വലിയ ആഡംബരത്തോടെയാണ് നടന്നത്. എറണാകുളം സ്വദേശി വിനോദ് നെടുങ്ങാടിയുടേയും ഡോ ലത നായരുടേയും മകന് ഡോ ആദിത്യ വിഷ്ണുവുമാണ് മകള്‍ ആരതിയെ വിവാഹം കഴിച്ചത്. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കില്‍ കേരളത്തില്‍ വച്ച് നടത്തിയ വിവാഹ പാര്‍ട്ടി ആഡംബരമായിരുന്നു. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരുടെ വിവാഹ നിശ്ചയവും അതിന്റെ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായിരുന്നു. കൊല്ലം ആശ്രമം മൈതാനത്ത് വച്ചായിരുന്നു വിവാഹം പാര്‍ട്ടി നടന്നത്.

ബാഹുബലി സിനിമയുടെ സെറ്റ് നിര്‍മ്മിച്ച ടീമായിരുന്നു അന്ന് വിവാഹ വേദി ഒരുക്കിയത്. വിവാഹ ദിനത്തില്‍ ശോഭനയുടേയും മഞ്ജുവാര്യരുടേയും നവ്യ നായരുടേയും നൃത്തവും റിമി ടോമിയുടെ ഗാനമേളയും മഞ്ജരിയുടെ ഗസലുമെല്ലാം ഉണ്ടായിരുന്നു. 42 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖരും ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള സിനിമ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

അന്നന്ന് വി എസ് അച്ച്യുതാനന്ദന്, സി പി എം നേതാക്കളായിരുന്ന പിണറായി വിജയന്, എം എ ബേബി എന്നിവര്‍ വിവാഹ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പ്രമുഖരും വിവാഹത്തില്‍ പങ്കുകൊള്ളാനെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി അന്നത്തെ മന്ത്രിമാരുടെ സംഘങ്ങളും സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു അന്ന് നടന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications