Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ കെ നല്ല ഹെല്‍ത്തി; ഞങ്ങള്‍ക്കിത് വലിയ ഷോക്കാണ്: തൃശൂരിലെ കുടുംബം പറയുന്നു

തൃശൂർ: ബോളിവുഡിലെ പ്രശസ്ത പിന്നണി ഗായകൻ കെകെ എന്ന നാമത്തിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് ഈ ലോകത്തോട് വിടപറഞ്ഞു എങ്കിലും ആരാധകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ശബ്ദമല്ല ഇത്. പ്രശസ്ത ഗായകന്റെ കുടുംബം തൃശ്ശൂരിലാണ്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്താണ് കെ കെയുടെ അച്ഛന്റെ വീട്.

വേർപാടിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളായ രമേശ് മേനോൻ ലതാ മേനോൻ എന്നിവർ പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റ ചേട്ടന്റെ മക്കളാണ് ഇരുവരും.

പാട്ട് പഠിച്ചിട്ടില്ലെങ്കിൽ പോലും കെ കെ നന്നായി പാടുന്ന വ്യക്തിയായി മാറുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. അത് എല്ലാവർക്കും അഭിമാനമുള്ള ഒരു കാര്യമാണ്. മറ്റു ദുശീലങ്ങൾ ഒന്നും കെകെക്ക് ഇല്ല.

1

സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ അങ്ങനെ ഒന്നും... നല്ല ആരോഗ്യവാനും ആണ് അദ്ദേഹമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കാണുമ്പോൾ നല്ല ചുറുചുറുക്കും യുവത്വവും തോന്നിക്കുന്ന പ്രകൃതവുമാണ്. കെ കെ മലയാളിയാണെന്ന് മിക്ക ആളുകൾക്കും അറിയില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹത്തെ മലയാളത്തിൽ പാടാൻ വിളിക്കാത്തതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

2

ബന്ധുക്കളുടെ വാക്കകൾ ഇങ്ങനെ;-

'രാത്രിയോടെയാണ് കെകെ പോയ വിവരം അറിഞ്ഞത്. വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, പലരും ഫോണിലൂടെ മരണ വാർത്ത അറിയിക്കുകയായിരുന്നു. അങ്ങനെയാണ് അത് സ്ഥിരീകരിച്ചത്. വീട്ടിലേക്ക് വിളിച്ചപ്പോൾ ആരും ഫോണെടുക്കുന്നില്ല. എല്ലാരുടെയും മൊബൈൽ ഓഫ് ആണ്. ഒരിക്കലും വിചാരിച്ചതല്ല ഈ വിയോഗം. ആളു വളരെ സ്മാർട്ട് ആണ്. ഇവിടുന്നു പോയി ഡൽഹിയിലെത്തി ഏറെ പ്രശസ്തി നേടിയ വ്യക്തിയായിരുന്നു. നന്നായിട്ട് പാടും. പക്ഷെ, പാട്ട് പഠിച്ചിട്ടില്ലെങ്കിലും ആളു നന്നായി പാടുന്നത് ഞങ്ങളെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്.

3

അദ്ദേഹത്തിന് മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ അങ്ങനെ ഒന്നും... നല്ല ആരോഗ്യവാനും ആണ് കെകെ. പാട്ട് പാടുന്നതിനിടയ്ക്ക് കുഴഞ്ഞു വീണു എന്നതല്ലാതെ മറ്റുവാർത്തകൾ ഒന്നുമറിയില്ല. മാധ്യമങ്ങളിലൂടെയാണ് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. കെകെ നാട്ടിലെത്തുന്നത് ഒഴിവുവേളകളിൽ ആയിരിക്കും. കുറച്ചുനാൾ ഇവിടെ ഉണ്ടാകും ആ സമയത്താണ് ബന്ധുക്കളുടെ വീടുകളെല്ലാം കെകെ സന്ദർശിക്കുക. അവസാനമായി കെ കെ ബന്ധുക്കളെ കാണാൻ വന്നത് മൂന്നു വർഷം മുമ്പായിരുന്നു. ജനിച്ചത് ഡൽഹിയിൽ ആയിരുന്നു. എന്നാൽ, കുട്ടിക്കാലത്തെ അവധിക്കാലം തൃശൂരിലായിരുന്നു'..

മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

4

അതേസമയം, ആരാധക ലോകം കെകെ എന്ന് വിശേഷിപ്പിക്കുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചത് ഇന്നലെ ആയിരുന്നു. 53 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊൽക്കത്തയിലെ സംഗീത പരിപാടിയിൽ പങ്കെടുത്ത ഇദ്ദേഹം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു കെകെ. തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയായ സി എം ആർ ഐയിൽ പ്രവേശിപ്പിച്ചു.

5

എന്നാൽ, ഇന്നലെ രാത്രി 10 മണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗായകൻ. ഈ സംഗീത പരിപാടിയിൽ പങ്കെടുത്തതിന്റെ വ്യത്യസ്ത ഫോട്ടോകൾ ഗായകൻ തന്റെ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വേദിയിൽ കുഴഞ്ഞ് വീണത്.

6

മലയാളിയായ ബോളിവുഡ് ഗായകനാണ് കെകെ. ഇന്ത്യയിൽ തന്നെ ശ്രദ്ധ നേടിയ ബഹുമുഖ ഗായകരിൽ ഒരാളാണ് ഇദ്ദേഹം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിവയുൾപ്പെടെ നിരവധി ഭാഷകളിലെ സിനിമയിലെ ഗാനങ്ങൾക്ക് കെകെ ശബ്ദം നൽകി ആസ്വാദകരുടെ മനസ്സിനെ കീഴ്പ്പെടുത്തുകായായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കൊച്ചു കുടുംബമാണ് ഇദ്ദേഹത്തിനുളളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+