തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷക ബില്ല്: കേന്ദ്രസര്‍ക്കാരിന് അഭിനന്ദനം, തൃശൂരില്‍ ട്രാക്ടര്‍ പൂജ സംഘടിപ്പിച്ച് കര്‍ഷക മോര്‍ച്ച

Google Oneindia Malayalam News

തൃശൂര്‍: കര്‍ഷക ബില്‍ വിഷയത്തില്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ട്രാക്ടര്‍ പൂജ സംഘടിപ്പിച്ച് കര്‍ഷക മോര്‍ച്ച. കാര്‍ഷിക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് വേണ്ടി കൂടിയാണ് തൃശൂരില്‍ കര്‍ഷക മോര്‍ച്ച ട്രാക്ടര്‍ പൂജ സംഘടിപ്പിച്ചത്. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പൂജ.

bjp

വടക്കുനാഥ ക്ഷേത്ര മൈദാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ കെ അനീഷ് കുമാര്‍ അരതി ഉഴിഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ല അധ്യക്ഷന്‍ വിവി രാജേഷ് അധ്യക്ഷത വഹിച്ചു.

അതേസമയം, പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചാരണത്തെ നേരിടാന്‍ രാജ്യത്തുടനീലം ട്രാക്ടര്‍ പൂജകളും റാലികളും സംഘടിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദില്ലിയിലെ 365 ഗ്രാമങ്ങളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ത്യ ഗേറ്റിന് സമീപത്ത് ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ട്രാക്ടറുകള്‍ കര്‍ഷകരുടെ സാമ്പത്തിക പുരോഗതിയുടെ പ്രതീകമാണെന്നും യൂത്ത് കോണ്‍ഗ്രസിന് കര്‍ഷകരോട് പ്രതിബദ്ധതയില്ലെന്നും ബിജെരപി ആരോപിച്ചിരുന്നു. കര്‍ഷക ബില്ലില്‍ കേന്ദ്ര ബിജെപി നേതാക്കള്‍ വീടുകള്‍ തോറും പ്രചരാണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

 ആർദ്രം പദ്ധതിയിലൂടെ ജില്ലയിൽ 6 കുടുംബാരോഗ്യ കേന്ദ്രങ്ങൾ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ആർദ്രം പദ്ധതിയിലൂടെ ജില്ലയിൽ 6 കുടുംബാരോഗ്യ കേന്ദ്രങ്ങൾ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കംബീഹാറിൽ കളി മാറ്റിപ്പിടിച്ച് പാസ്വാന്‍; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, എൽജെപിയുടെ പുതിയ നീക്കം

ഷഹീന്‍ബാഗ് മോഡല്‍ വേണ്ട; പൊതുസ്ഥലം കയ്യേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതിഷഹീന്‍ബാഗ് മോഡല്‍ വേണ്ട; പൊതുസ്ഥലം കയ്യേറി അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

Thrissur
English summary
Farm bill: Karshaka Morcha organizes tractor pooja in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X