Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് 'കണ്ണീര്‍പ്പാട'മായി ചാറ്റിലാംപാടം: വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങിയത് എഴുപത് ഏക്കര്‍ നെല്‍ക്കൃഷി!!

തൃശൂര്‍: കൊടകര മറ്റത്തൂര്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ചാറ്റിലാം പാടത്തെ കാഴ്ച്ച ആരുടെയും കണ്ണു നനക്കും. വെള്ളം കിട്ടാത്തതിനാല്‍ 60 കര്‍ഷകര്‍ കൃഷി ചെയ്ത നെല്‍ക്കൃഷി പൂര്‍ണമായി കരിഞ്ഞുണങ്ങി. വട്ടേക്കാട് ചാറ്റിലാം പാടത്ത് 70 ഏക്കര്‍ നെല്‍ക്കൃഷി വെള്ളം കിട്ടാതെ ഉണങ്ങി നശിച്ചു. ആറേശ്വരം ബ്രാഞ്ച് കനാലിലൂടെ കൃത്യസമയത്ത് വെള്ളം എത്താതിരുന്നതാണ് ചാറ്റിലാം പാടത്ത് കര്‍ഷകര്‍ക്ക് ദുരിതമായത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പന്നി പനി; എയിംസിൽ പ്രവേശിപ്പിച്ചു!!

ഇതു അധികൃതരുടെ ഉത്തരവാദിത്തക്കുറവാണെന്ന് ചാറ്റി ലാം പാടത്തെ കര്‍ഷകര്‍ പറയുന്നത്. ഇവിടെ നെല്ല് നട്ടു കഴിഞ്ഞതു മുതല്‍ വെള്ളം കിട്ടിയിട്ടില്ല. എഴുപത് ഏക്കര്‍ വരുന്ന പാടശേഖരത്തിലെ നെല്ല് ഇപ്പോള്‍ പൂര്‍ണമായും കരിഞ്ഞുണങ്ങി കിടക്കുകയാണ്. തുടക്കം മുതലെ വെള്ളം കിട്ടാതിരുന്നത് നെല്‍ച്ചെടികളുടെ വളര്‍ച്ചയെ ബാധിച്ചു. ഇപ്പോള്‍ കതിരിടുന്ന പ്രായത്തിലാണ് ഇത്രയായ നെല്‍ച്ചെടികളാണ് ഉണങ്ങി നശിച്ചത്.

Paddy

ഒരു ഏക്കര്‍ കൃഷിചെയ്യുന്നതിന് 20,000 രൂപയോളം ചെലവ് വരും. വളത്തിനും കൊയ്ത്തിനുമുള്ള ചെലവിന് പുറമെയാണിത്. ഇങ്ങനെ കണക്കാക്കിയാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്.കൃഷി ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍. അത് കൂടിയായാല്‍ കര്‍ഷകരുടെ നഷ്ടം ഭീകരമായി മാറും. ഇനി കനാലിലൂടെ വെള്ളം തുറന്ന് വിട്ടാലും നെല്‍ച്ചെടികളെ രക്ഷപ്പെടുത്താനാവാത്ത വിധമാണ് ഇവയുടെ നില്‍പ്പ്. കത്തിച്ച് കളയുക മാത്രമാണ് വഴി. ആയിരങ്ങള്‍ ചെലവ് ചെയ്ത അധ്വാനത്തിന്റെ ഉപ്പ് കലര്‍ന്ന നെല്‍ച്ചെടികള്‍ കത്തിക്കുന്നതെങ്ങനെയെന്നാണ് കണ്ണീര്‍പാടത്തുനിന്ന് കര്‍ഷകര്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+