കുടുംബ വഴക്കിനിടെ അച്ഛന്റെ ക്രൂരത, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു, തൃശൂർ പങ്ങാരപ്പിള്ളിയിൽ!!
തൃശൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനിടെ ഒരു വയസുള്ള മകളെ വലിച്ചെറിഞ്ഞപിതാവിനെ ചേലക്കര പോലീസ് അറസ്റ്റു ചെയ്തു. പങ്ങാരപ്പിള്ളി അള്ളന്നൂര്‍ വീട്ടില്‍ രാജഗോപാലി (40) നെയാണ് ചേലക്കര പോലീസ്അറസ്റ്റ് ചെയ്തത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന കുട്ടി അപകടനില തരണം ചെയ്തു. ഞായറാഴ്ച വൈകുന്നേരം തറവാട്ടുവീട്ടില്‍ അമ്മയുമായി രാജഗോപാല്‍ കുടുംബസ്വത്ത് സംബന്ധിച്ച്തര്‍ക്കം നടന്നിരുന്നു.
ശബരിമലയിലെ നിരോധനാജ്ഞ; ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല
ഇതിനിടയില്‍ ഭാര്യ സിന്ധുവിന്റെ കൈയിലിരുന്ന ഒരു വയസു മാത്രം പ്രായമുള്ള മകള്‍ സാരംഗിയെ പിടിച്ചു വാങ്ങി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിക്ക് തലക്ക് ക്ഷത മേറ്റിരുന്നു. സാരംഗി ജനിച്ചതു മുതല്‍ തനിക്ക് കഷ്ടകാലമാണന്ന് വിശ്വസിച്ച രാജഗോപാല്‍ മുന്‍പ് കുട്ടിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുള്ളതായി പറയപ്പെടുന്നു ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്.

സമാനമായ സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഫോറന്‍സിക് വിധഗ്ദര്‍ കുന്നംകുളം എ.സി.പി. സി. എസ് സിനോജ് ,ചേലക്കര എസ്.ഐ രാമു ബാലചന്ദ്ര ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.












Click it and Unblock the Notifications