തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

2 വർഷം ഒരുമിച്ച് താമസം, സാമ്പത്തിക ഇടപാടിൽ തർക്കം വന്നതോടെ ബന്ധുക്കളുടെ മുന്നിലിട്ട് കുത്തിവീഴ്ത്തി

Google Oneindia Malayalam News

തൃശൂര്‍: ദന്താശുപത്രിയില്‍ വച്ച് വനിത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. കുത്തേറ്റ് പരിക്കേറ്റതിന് തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഡോക്ടര്‍ മരിച്ചത്. മൂവാറ്റുപുഴ സ്വദേശിനിയായ ഡോ . സോന (30) ആണ് മരിച്ചത് . വിശദാംശങ്ങളിലേക്ക്. . .

പാട്ണര്‍മാര്‍

പാട്ണര്‍മാര്‍

സോനയും മഹേഷും ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ദന്താശുപത്രി നടത്തിവരികയായിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മഹേഷ് ആശുപത്രിയിലെത്തി കയ്യില്‍ കരുതിയ കത്ത്ി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബന്ധുക്കളുടെ മുന്നിലിട്ട്

ബന്ധുക്കളുടെ മുന്നിലിട്ട്

ബന്ധുക്കളുടെ മുന്നിലിട്ടായിരുന്നു പ്രതി മഹേഷ് സോനയെ കുത്തി വീഴ്ത്തിയത്. കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. അടുത്തിടെ ഇവര്‍ തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ബന്ധുക്കള്‍ ഇടപെട്ട് മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് വര്‍ഷത്തോളം ഒരുമിച്ച്

രണ്ട് വര്‍ഷത്തോളം ഒരുമിച്ച്

ഭര്‍ത്താവുമായി അകന്നു കഴിയുന്ന സോന രണ്ട് വര്‍ഷത്തോളമായി മഹേഷിനൊപ്പമായിരുന്നു താമസം. കുട്ടനെല്ലൂരില്‍ ദി ഡെന്റിസ്റ്റ് എന്ന ദന്താശുപത്രി നടത്തിവരുകയായിരുന്നു. പാവറട്ടി സ്വദേശിയാണ് മഹേഷ്. കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കൊലയ്ക്ക് ശേഷം മഹേഷ് കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ഗുരുതര പരിക്ക്

ഗുരുതര പരിക്ക്

മഹേഷിന്റെ ആക്രമണത്തില്‍ സോനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉദരഭാഗത്തും കാലിലും ആഴത്തിലുള്ള മുറിവേറ്റ സോനയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തിരഞ്ഞ് പൊലീസ്

തിരഞ്ഞ് പൊലീസ്

കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ മഹേഷിനായി പൊലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്. ഇയാള്‍ രക്ഷപ്പെട്ട കാര്‍ ഒല്ലൂര്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്ര ദിവമായിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ദന്താശുപത്രിയിലെ ഇന്റീരിയര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് ബന്ധു പറയുന്നു.

തൃശൂരിൽ വനിത ഡോക്ടറെ സുഹൃത്ത് കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്തൃശൂരിൽ വനിത ഡോക്ടറെ സുഹൃത്ത് കുത്തിക്കൊന്നു; കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്

 ഹത്രാസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു; മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ നിയോഗിച്ച് യോഗി ആദിത്യനാഥ് ഹത്രാസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു; മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ നിയോഗിച്ച് യോഗി ആദിത്യനാഥ്

കാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധികാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി

 ദുബൈയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യയ്ക്ക് സുപ്രധാന നിർദ്ദേശം നൽകി ഡിസിസിഎ ദുബൈയിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എയർ ഇന്ത്യയ്ക്ക് സുപ്രധാന നിർദ്ദേശം നൽകി ഡിസിസിഎ

Thrissur
English summary
female doctor murder in Thrissur; Doctor stabbed in front of relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X