തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്യാണ്‍ജ്വല്ലറിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: കോടാലി ശ്രീധരന്റെ സംഘമെന്ന്‌ സൂചന

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കല്യാണ്‍ജ്വല്ലറിയുടെ ഒരു കോടി വിലവരുന്ന സ്വര്‍ണം തട്ടിയെടുത്തത്‌ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെന്ന്‌ സൂചന. തൃശൂരിലും പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ്‌ ഊര്‍ജ്ജിതമാക്കി. കൊള്ളസംഘത്തിലുണ്ടായിരുന്ന കോടാലി ശ്രീധരന്റെ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്‌.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേരളത്തില്‍ തെരച്ചില്‍ തുടങ്ങി.

<strong>കോഴിക്കോട് ബോട്ട് മറിഞ്ഞ് വലയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു: അപകടം വെള്ളയില്‍ പുതിയ തീരത്ത്</strong>കോഴിക്കോട് ബോട്ട് മറിഞ്ഞ് വലയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു: അപകടം വെള്ളയില്‍ പുതിയ തീരത്ത്

കവര്‍ച്ചാ സംഘത്തിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ കോയമ്പത്തൂരിനും വാളയാറിനുമിടയില്‍ വെച്ചാണ്‌ കല്യാണ്‍ജ്വല്ലേഴ്‌സിന്റെ വാഹനം ആക്രമിച്ച്‌ ഒരുകോടി വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്‌. ചാവടി പെട്രോള്‍ പമ്പിനടുത്തായി ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച ശേഷമാണ്‌ സ്വര്‍ണവും കാറും തട്ടിയെടുത്തത്‌. വാളയാറിലെ ചെക്ക്‌ പോസ്റ്റ്‌ വഴി കടന്നു പോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്‌ കൊള്ള സംഘത്തെ കുറിച്ച്‌ സൂചന കിട്ടി. ഹവാല, കുഴല്‍പ്പണ കടത്ത്‌ സംഘങ്ങളെ പണം തട്ടിയെടുക്കുന്ന കോടാലി ശ്രീധരന്റെ സംഘമാണ്‌ കൊള്ളയ്‌ക്ക്‌ പിന്നിലെന്നാണ്‌ കരുതുന്നത്‌.

 മലപ്പുറം സ്വദേശിയില്‍ നിന്ന്

മലപ്പുറം സ്വദേശിയില്‍ നിന്ന്


ശ്രീധരന്റെ സംഘത്തില്‍പെട്ട മലപ്പുറം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌. സിസിടിവി ദൃശ്യങ്ങള്‍ മലപ്പുറത്തും കോഴിക്കോടും ഉള്ള ഹവാല സംഘങ്ങളെ കാണിച്ചാണ്‌ ഷംസുദ്ദീനെ തിരിച്ചറിഞ്ഞത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ കോയമ്പത്തൂര്‍ എസ്‌.പിയുടെ പ്രത്യേക സംഘം തൃശൂരിന്‌ പുറമേ മലപ്പുറം , കോഴിക്കോട്‌ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്‌. കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാര്‍ മധൂക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പിന്‍ കരയെന്ന സ്‌ഥലത്തുനിന്ന്‌ കണ്ടെത്തിയിരുന്നു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങളും ഇവിടെയായിരുന്നു ഉപേക്ഷിച്ചത്‌.

 കോടാലി ശ്രീധരന്‍

കോടാലി ശ്രീധരന്‍


കോടാലി ശ്രീധരന്‍ തെക്കേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പോലീസ്‌ സേനയുടെ ഉറക്കം കെടുത്തുന്ന കവര്‍ച്ചക്കാരന്‍. കൊടകരയ്‌ക്കു സമീപം മൂന്നുമുറി പഞ്ചായത്തിലെ കോടാലിയില്‍ ജനിച്ച ശ്രീധരന്‍ ജന്മനാടിന്റെപേര്‌ ഹൃദയത്തില്‍ എഴുതിചേര്‍ത്തവനാണ്‌. കുടുംബം പുലര്‍ത്താന്‍ ചെറുപ്പത്തിലെ പഠനം ഉപേക്ഷിച്ച്‌ ചുമട്ടുതൊഴിലാളിയായ ശ്രീധരന്‍ പിന്നീട്‌ കേരള, കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാ പോലീസുകള്‍ വിറയ്‌ക്കുന്ന മോഷ്‌ടാവായതിനു പിന്നില്‍ രാഷ്ര്‌ടീയ നേതൃത്വങ്ങള്‍ക്കുള്ള പങ്ക്‌ തള്ളികളയാനാവില്ല. നാട്ടിലെ ഐ.എന്‍.ടി.യു.സി. ചുമട്ടുതൊഴിലാളിയായി ഉപജീവനം കഴിച്ചിരുന്ന ശ്രീധരന്‍ ചെറുപ്പത്തിലെ ധൈര്യശാലിയായിരുന്നു. സ്വന്തം കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി പോരാടാന്‍ ജനിച്ചവന്‍. തന്റെ വളര്‍ച്ചയ്‌ക്കു വേണ്ടി രാഷ്ര്‌ടീയ കുപ്പായം മാറ്റി അണിയാനും ഇയാള്‍ ഒരിക്കലും മടിച്ചില്ല. രാഷ്ര്‌ടീയ - ഭരണ നേതാക്കളുടെ മാനസപുത്രനായതോടെ ശ്രീധരന്‍ അനന്തപുരി തൊട്ട്‌ ഇന്ദ്രപ്രസ്‌ഥം വരെയുള്ള അധികാര കേന്ദ്രങ്ങളിലെ പിടിപാടുള്ള കക്ഷിയായി. കൂട്ടത്തില്‍ സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരും പോലീസ്‌ ഉദ്യോഗസ്‌ഥരും ബാര്‍ അസോസിയേഷന്‍ ഭാരവാഹികളടക്കം നിരവധി പ്രമുഖര്‍. ശ്രീധരന്‍ നല്ലവനാണ്‌. തന്നെകുറിച്ച്‌ എന്തു വാര്‍ത്ത വന്നാലും ഉടനെ പരിചയക്കാരായ മാധ്യമപ്രവര്‍ത്തകരെ വിളിക്കും വെറും ഒരു മോഷ്‌ടാവായ എന്നെ കള്ളനെന്ന്‌ വിളിക്കരുതെന്ന്‌ അവരോട്‌ അഭ്യര്‍ത്ഥിക്കും. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നും അയാള്‍ പറയും.

 തമിഴ്നാട് പോലീസെത്തിയെങ്കിലും

തമിഴ്നാട് പോലീസെത്തിയെങ്കിലും



കോതമംഗലത്ത്‌ കൊട്ടാരസദൃശ്യമായ വീട്ടില്‍ അത്യാഡംബരങ്ങളോടെ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ടാതലവന്‍കൂടിയായ ഇയാളെ കഴിഞ്ഞ ഏപ്രിലില്‍ പിടികൂടാന്‍ തമിഴ്‌നാട്‌ പോലീസിന്റെ വിദഗ്‌ദ്ധസംഘം വീടു വളഞ്ഞെങ്കിലും വളര്‍ത്തു നായ്‌ക്കളെ തുറന്നുവിട്ടു രക്ഷപ്പെട്ടു. തങ്ങളുടെ നീക്കം മാസപ്പടിക്കാരായ കേരള പോലീസിലെ ചിലര്‍ ഒറ്റികൊടുത്തതായി തമിഴ്‌നാട്‌ പോലീസ്‌ സംസ്‌ഥാന ഡി.ജി.പിക്ക്‌ പരാതി നല്‍കിയിരുന്നു. കോതമംഗലത്തിന്‌ പുറമേ തൃശൂരിലും കൊടകരയിലും കര്‍ണാടകയിലുമായി ശ്രീധരന്‌ ഒരു ഡസനോളം ഒളിത്താവളങ്ങളുണ്ടെന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ തന്നെ സമ്മതിക്കുന്നു. പോലീസ്‌ - രാഷ്ര്‌ടീയ മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ശ്രീധരന്‍ സിനിമ സ്റ്റൈലില്‍ ചടുല നീക്കങ്ങള്‍ക്കു വിദഗ്‌ദ്ധനാണ്‌. 2016 ല്‍ മകന്‍ അരുണിനെ (32) എതിര്‍ ഗുണ്ടാസംഘം തട്ടികൊണ്ടുപോയി വന്‍തുക നിരതദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പോലീസിനെ അറിയിക്കാതെ ശ്രീധരന്‍ തന്റെ അനുയായികളോടൊപ്പം ഒളിത്താവളത്തിലെത്തി മകനുമായി അതിര്‍ത്തിവിട്ടശേഷമാണ്‌ തടവില്‍ പാര്‍പ്പിച്ചവര്‍ വിവരമറിഞ്ഞുള്ളു.

 കോതമംഗലത്തേക്ക് താമസം മാറി

കോതമംഗലത്തേക്ക് താമസം മാറി

തൃശൂരില്‍ കോടാലിയിലെ വസതിയില്‍നിന്നു മൂന്നുവര്‍ഷം മുമ്പാണ്‌ ഇയാള്‍കുടുംബസമേതം കോതമംഗലത്തേയ്‌ക്ക്‌ മാറിയത്‌. ശ്രീധരന്റെ മകന്‍ എന്‍ജിനിയറിങ്‌ എംടെക്‌ ബിരുദധാരിയാണ്‌. ഇയാളുടെ സാങ്കേതികസഹായം കവര്‍ച്ചകള്‍ക്ക്‌ അനുവദിക്കുന്നുണ്ടെന്ന പോലീസ്‌ ഭാഷ്യം ശ്രീരന്‍ നിഷേധിക്കുന്നു. ശ്രീധരന്‍ അടുത്ത അനുയായികളുടെ മനസില്‍ ജീവിച്ചിരിക്കുന്ന കായംകുളം കൊച്ചുണ്ണിയോ ഇത്തിക്കര പക്കിയോ ആണ്‌. തന്റെ കവര്‍ച്ചമുതലിന്റെ ഒരു വിഹിതം അവര്‍ക്കും പാവപ്പെട്ടവര്‍ക്ക്‌ വീതിച്ചു നല്‍കാന്‍ മടിക്കാത്തവന്‍. ശ്രീധരന്റെ കവര്‍ച്ചയ്‌ക്കു പിന്നിലും ചില പ്രത്യേകതകളുണ്ട്‌.

 സ്വര്‍ണവും ഹവാലയും അനധികൃത സ്പിരിറ്റും

സ്വര്‍ണവും ഹവാലയും അനധികൃത സ്പിരിറ്റും


പ്രമുഖരുടെ ഹവാല പണമോ, സ്വര്‍ണാഭരണങ്ങളോ, അനധികൃത സ്‌പിരിറ്റോ ആണ്‌ ഇയാള്‍ കവര്‍ച്ച ചെയ്യുന്നത്‌. കവര്‍ച്ച നടന്നാലും പലരും പോലീസില്‍ പരാതിപ്പെടാറില്ല. കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്‌ ഒരുകോടിരൂപയുടെതാണെങ്കില്‍ തമിഴ്‌നാട്ടില്‍ മറ്റൊരു കവര്‍ച്ചയില്‍ ഇയാള്‍ നേടിയത്‌ 3.9 കോടി രൂപയാണ്‌. കുഴല്‍പണവുമായി വരുന്ന കാരിയര്‍മാരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി കൊള്ളയടിക്കുകയാണ്‌ ഇയാളുടെ പദ്ധതി. അനധികൃത സ്‌പിരിറ്റ്‌ വാഹനങ്ങള്‍ കവര്‍ച്ച ചെയ്യാനും ഇയാളുടെ സംഘം മിടുക്കു കാട്ടുന്നു. വ്യാജ സ്‌പിരിറ്റ്‌ ആവശ്യമുള്ള അബ്‌കാരികള്‍ക്ക്‌ എത്തിച്ചുകൊടുക്കാനും ശ്രീധരനറിയാം. കേരളത്തില്‍ മാത്രം ഇയാള്‍ക്കെതിരെ നാല്‍പതോളം കേസുകളുണ്ട്‌. തമിഴ്‌നാട്ടില്‍ ഒമ്പത്‌ കേസുകളും കര്‍ണാടകയില്‍ അരഡസന്‍ കേസുകളും ആരും പരാതി നല്‍കാത്ത കവര്‍ച്ചകളാണ്‌ കൂടുതലും.

Thrissur
English summary
few hints on kalyan jwellery robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X