കഞ്ചാവ് ബീഡി നിര്‍ബന്ധിപ്പിച്ച് വലിപ്പിച്ചു; 15കാരന്‍ കുഴഞ്ഞുവീണു, യുവാവ് അറസ്റ്റില്‍
തൃശൂര്‍: കഞ്ചാവ് ബീഡി നിര്‍ബന്ധിപ്പിച്ച് വലപ്പിച്ചതിനെ തുടര്‍ന്ന് 15കാരന്‍ കുഴഞ്ഞുവീണ സംഭവത്തില്‍ കഞ്ചാവ് നല്‍കിയ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്. കൊഴുക്കുള്ളി പണക്കാരന്‍ വീട്ടില്‍ ഡാഡു എന്നു വിളിക്കുന്ന വിജേഷിനെ (19) വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി പുല്ലഴിയിലുള്ള ബന്ധുവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകനെകൊണ്ട് കഞ്ചാവു വലിപ്പിച്ചുവെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വെസ്റ്റ് പോലീസ് കേസെടുത്തത്. കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പുല്ലഴിയിലുള്ള പാറ ഗ്രൌണ്ടില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

പ്രതി കഴിഞ്ഞ 22 ാം തിയ്യതി വൈകീട്ടാണ് പുല്ലഴി പാറ ഗ്രൌണ്ടില്‍ വച്ച് കഞ്ചാവുനിറച്ച ബീഡി പതിനഞ്ചുകാരനെ നിര്‍ബന്ധിപ്പിച്ച് വലിപ്പിച്ചത്. കുഴഞ്ഞു വീണ് അബോധവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനയന്‍ ആര്‍.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി, അബീഷ് ആന്റണി, സുജിത്ത്, അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
നരഹത്യാ ശ്രമം; പ്രതികള്‍ അറസ്റ്റില്‍
ആനക്കല്ല് ബാറിന് സമീപം പെട്ടി ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് ഗുണ്ടകള്‍ നെടുപുഴ പോലീസിന്റെ പിടിയിലായി. അവിണിശ്ശേരി ഏഴു കമ്പനി ദേശത്ത് കരയാട്ടില്‍ വീട്ടില്‍ ശിവന്‍ എന്നുവിളിക്കുന്ന ശിവജി (40) അവിണിശ്ശേരി ഏഴു കമ്പനി ദേശത്ത് കറുത്തേടത്ത് വീട്ടില്‍ ബിനോയ് (36) എന്നിവരെയാണ് നെടുപുഴ സബ് ഇന്‍സ്‌പെ്കടര്‍ അനുദാസ്.കെ. നരഹത്യാ ശ്രമത്തിന് അറസ്റ്റ് ചെയ്തത്.
24.02.2022 തീയതി രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അവിണിശ്ശേരി ബോട്ട്‌ജെട്ടി സ്വദേശി തന്റെ പെട്ടി ഓട്ടോയില്‍ ആനക്കല്ലിലുള്ള വിറക് കമ്പനിയില്‍ നിന്നും വിറക് കയറ്റി തലോര്‍ ഭാഗത്തേക്ക് ഓട്ടം പോകുന്നസമയം ആനക്കല്ല് ബാറിനു സമീപം എത്തിയപ്പോള്‍ പ്രതികള്‍ ബൈക്കില്‍ വന്ന് ഓട്ടോറിക്ഷയുടെ മുന്നില്‍ നിര്‍ത്തിയിട്ട് തടഞ്ഞ് വാഹനത്തില്‍ നിന്നും പിടിച്ച് വലിച്ചിറക്കി മര്‍ദ്ദിക്കുകയും , മുളവടി കൊണ്ട് അടിക്കുകയും ചെയ്യുകയായിരുന്നു.
Recommended Video
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഒന്നാം പ്രതി ശിവന്‍ കുപ്രസിദ്ധ ഗുണ്ടയും, കാപ്പാ ചുമത്തപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷം തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുള്ളയാളുമാണ്. നെടുപുഴ എസ്.എച്ച്. ഒ. ടി.ജി. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത സംഘത്തില്‍ പ്രൊബേഷണറി എസ്.ഐ. അരുണ്‍ , എ.എസ്.ഐ. സുനില്‍കുമാര്‍, സി.പി.ഒ. വിജിത്ത് എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications