• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍, പക്ഷേ ജിവിതം 'എട്ടുനിലയില്‍ പൊട്ടി', പികെആര്‍ പിള്ള മരുന്നിനുപോലും പണം കണ്ടെത്താനാകാതെ രോഗക്കിടക്കയില്‍!!

  • By Desk

തൃശൂര്‍: ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ചലച്ചിത്ര നിര്‍മാതാവ് പി.കെ.ആര്‍. പിള്ള ഇപ്പോള്‍ മരുന്നിനുപോലും പണം കണ്ടെത്താനാകാതെ രോഗക്കിടക്കിടക്കയില്‍. ഒരു ട്രാജഡി സിനിമയുടെ ക്ലൈമാക്‌സ് രംഗം പോലെയാണ് അദ്ദേഹത്തിന്റെ പതനം. വില്ലന്‍ വേഷം കെട്ടിയത് അദ്ദേഹം കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം ലക്ഷ്യമിട്ട ചിലരായിരുന്നു.

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും മോദിയുടെ ചുട്ട മറുപടി;2 മണിക്കൂർ പ്രസംഗം,ലോക്സഭയിൽ കൊടുങ്കാറ്റായി മോദി

ഇന്ന് ഈ ചിത്രങ്ങളുടെ സംപ്രേഷണ അവകാശം ആരുടെ കൈവശമാണെന്നറിയാതെ ഫിലിം പ്രൊഡ്യൂസേഴ്്‌സ് അസോസിയേഷനില്‍ കയറിയിറങ്ങുകയാണ് പി.കെ.ആര്‍ പിള്ളയുടെ കുടുംബം. ചാനലുകളില്‍ വന്‍ ജനപ്രീതിയോടെ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് 85 വയസിന്റെ അവശതകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഓര്‍മയില്ല.

വെപ്രാളം എന്ന ചിത്രത്തില്‍ തുടങ്ങി അമൃതം ഗമയ, വന്ദനം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം ഉള്‍പടേ 22 ലേറെ സിനിമകള്‍ നിര്‍മ്മിച്ച ഇന്ത്യയില്‍ അറിയപെടുന്ന വ്യവസായി കൂടിയായ പിള്ളയാണ് ഇന്ന് ഓര്‍മ്മ നശിച്ച് ഭക്ഷണത്തിനോ മരുന്നിനോ നിവൃത്തിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇളയ മകളുടെ വിവാഹം നടത്താന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിര്‍മാതാക്കളുടെ സംഘടനയുടെ സഹായം തേടിയെത്തിയത്്.

ഇതോടെയാണ് മലയാള ചലച്ചിത്ര മേഖലയിലെ ഒരുകാലത്തെ സൂപ്പര്‍ ഹിറ്റ് നിര്‍മാതാവിന്റെ ഇപ്പോഴത്തെ സ്ഥിതി പുറംലോകമറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതറിഞ്ഞ് നിര്‍മാതാവ് സജി നമ്പ്യാട്ടില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പിള്ളയുടെ ഭാര്യ നിര്‍മ്മാതാവ് സജി നന്ദ്യാട്ടിനോട് പറഞ്ഞ സങ്കടത്തേ കുറിച്ച് ഇദ്ദേഹം നിര്‍മ്മാതാക്കളുടെ ഗ്രൂപ്പിലിട്ട വോയ്സ് മെസേജിലാണ് ഇക്കാര്യ പറയുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് മരണമടഞ്ഞ മകന്‍ വരുമെന്ന് കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണിപ്പോള്‍. മരുന്നിനോ ചികിത്സക്കോ നിര്‍വ്വാഹമില്ല. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്ന മകളെ കെട്ടിച്ചയക്കാന്‍ വഴിയില്ല. ഇന്ത്യയിലെ വിവധ നഗരങ്ങളില്‍ വന്‍ കച്ചവട സാമ്രാജ്യമുടമയായ പി.കെ.ആര്‍. പിള്ളയെ അടുപ്പക്കാര്‍ ചതിച്ചുവെന്നാണ് നന്ദ്യാട്ട് പറയുന്നത്.

ഇദ്ദേഹത്തിന്റെ കൊച്ചിയലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം ഇന്ന് മറ്റു ചില നിര്‍മ്മാതാക്കളുടെ കൈവശമാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കും, സാങ്കേതിക വിദ്ഗ്ധര്‍ക്കും കോടികള്‍ നല്‍കിയ പി കെ ആര്‍ പിള്ളയെന്ന ആരു ബഹുമാനിക്കുന്ന ആ മനുഷ്യന്‍ 85 ആം വയസ്സില്‍ പീച്ചിയിലെ വീട്ടില്‍ ദുരിതം ജീവിതം നയിക്കുകയാണെന്നുമാണ് പറയുന്നുത്.

22 സിനിമകളാണ് പി.കെ.ആര്‍. പിള്ള നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍താര ചിത്രങ്ങളായിരുന്നു മിക്കതും. ബോക്്‌സോഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും ഇപ്പോഴും ചാനലുകളില്‍ തുടരെ പ്രദര്‍ശിപ്പിക്കുന്നവയാണ്. അവകാശം കൈവശപ്പെടുത്തിയ ആള്‍ കോടികളുടെ സാറ്റലൈറ്റ് തുക സമ്പാദിക്കുമ്പോഴാണ് ആ ചിത്രങ്ങളുടെ നിര്‍മാതാവ് ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടി കഴിയുന്നത്.

എന്നെങ്കിലും സിനിമയിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം അഗ്രഹിച്ചിരുന്നു എന്ന് ഭാര്യ രമ പറയുന്നു. ഇളയ മകന്‍ സിദ്ധു സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു വരവ് സാധ്യമാകുമെന്നും വിശ്വസിച്ചു. എന്നാല്‍ കഴിഞ്ഞവര്‍ഷം സിദ്ധു ദുരൂഹ നിലയില്‍ മരണപ്പെട്ടതോടെ മാനസികമായി തകര്‍ന്നു. മറവിയുടെ ലോകത്താണെങ്കിലും ഇന്നും ജനലിലൂടെ മകന്‍ വരുന്നതും നോക്കി കാത്തിരിക്കുകയാണ് അദ്ദേഹം.

പത്തുവര്‍ഷം മുമ്പാണ് സിനിമയുടെ അടിവേരുകള്‍ നഷ്ടപ്പെട്ട് കൂത്താട്ടുകുളത്തു നിന്നും തൃശൂര്‍-പീച്ചി കമ്പനിപ്പടിയിലെ വീട്ടിലേക്ക് പി.കെ.ആര്‍. പിള്ളയും കുടുംബവും എത്തിയത്. അക്കാലത്ത്് ആറുകോടിയിലധികം വിലമതിപ്പുള്ള വീടും സ്ഥലവും കേവലം 70 ലക്ഷത്തിന് വില്‍ക്കേണ്ടി വന്നു. തൃശൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ബാക്കിയുള്ള സമ്പാദ്യം. അന്നു മുതല്‍ ഇത്രകാലമായിട്ടും സിനിമാ രംഗത്തുനിന്നും ഒരാള്‍പോലും അന്വേഷിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

ഫോണില്‍ പോലും ആരും വിശേഷങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ ദാരുണാവസ്ഥ പുറത്തു വന്നതോടെ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്നും ജോണ്‍സന്‍ മഞ്ഞളി തുടങ്ങി പലരും വിളിച്ചു വിശേഷങ്ങള്‍ തിരക്കി. നിര്‍മാതാവ് സുരേഷ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും നേരിലും അല്ലാതെയും സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഘടനയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ സിനിമകള്‍ സംബന്ധിച്ച രേഖകള്‍ തിരിച്ചു കിട്ടുമെന്നാണ്് പി.കെ.ആര്‍. പിള്ളയുടെ കുടുംബം പ്രതീക്ഷിക്കുന്നത്.

Thrissur

English summary
Film producer PKR Pillai life in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X