തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലിനജലം പാടത്തേക്ക്... ഹോട്ടലിന് പിഴ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആര്യാസ് ഹോട്ടലില്‍ നിന്ന് മലിനജലം പാടത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെന്‍മണിക്കര പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലിനജലം പുറത്തേക്കൊഴുക്കുന്നത് കണ്ടെത്തിയത്.ഹോട്ടലിലെ അടുക്കളമാലിന്യങ്ങള്‍ നിറഞ്ഞ മലിനജലം പൈപ്പിലൂടെ സമീപത്തുള്ള പാടത്തേക്ക് ഒഴുക്കിവിടുകയായിരുന്നു.ഈ മലിനജലം പാടത്തെ നീര്‍ച്ചാലുകളിലൂടെ മണലി പുഴയിലേക്കാണ് എത്തുന്നത്.

മലിനജലം പുറത്തേക്കൊഴുക്കിവിട്ടതിന് ഹോട്ടലിനെതിരെ പഞ്ചായത്ത് 25000 രൂപ പിഴ ചുമത്തി.മലിനജലം പുറത്തേക്ക് ഒഴുക്കാന്‍ സ്ഥാപിച്ചിരുന്ന പൈപ്പ് അധികൃതര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. ജലസ്രോതസുകള്‍ മലിനമാക്കുന്ന രീതിയില്‍ മലിനജലം പുറത്തേക്ക് തുറന്നവിട്ട ഹോട്ടല്‍ അധികൃതര്‍ക്ക് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

news

കഴിഞ്ഞവര്‍ഷം സമാന രീതിയില്‍ മലിനജലം പാടത്തേക്ക് ഒഴുക്കിവിട്ടതിന് ആര്യാസ് ഹോട്ടലിനെതിരെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അധികൃതരുടെ നിര്‍ദേശപ്രകാരം ഹോട്ടലില്‍ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചിരുന്നുവെങ്കിലും, പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാതെ മലിനജലം പുറത്തേക്ക് ഒഴുക്കികളയുകയാണ് ചെയ്യുന്നത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലം മണലിപുഴയില്‍ എത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പരിശോധന ശക്തമാക്കിയിരുന്നു. ദേശീയപാതയിലെ കാനകളില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം പുഴയില്‍ കലരുന്നതായും അധികൃതര്‍ കണ്ടെത്തി. ടോള്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍പ് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ നീക്കം ചെയ്യാന്‍ ദേശീയപാത അതോറിറ്റിക്ക് കത്ത് നല്‍കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Thrissur
English summary
Fine charged to hotel for disposing waste in farmfields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X