Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നംകുളത്തെ അഗ്‌നിബാധ: രക്ഷാപ്രവര്‍ത്തനങ്ങളുമായി അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥാപനത്തിലുണ്ടായ അഗ്‌നിബാധ ശമിപ്പിക്കാന്‍ അഗ്‌നിശമനസേനയും സിവില്‍ ഡിഫന്‍സും. ജനുവരി 27ന് പുലര്‍ച്ചെ നാലരയോടെയാണ് കടയ്ക്ക് തീപിടിച്ചത്. സംഭവ സമയത്ത് ജീവനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ക്ക് തീയണയക്കാന്‍ കഴിഞ്ഞില്ല. തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ ബുക്ക് ബൈന്റിംഗ് സ്ഥാപനവും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.

fire

കുന്നംകുളത്തിന് പുറമേ ഗുരുവായൂര്‍, തൃശൂര്‍, പൊന്നാനി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് സേനയും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതെ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+