തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂസിലാന്‍ഡിലെ ഡീന്‍സ് അവന്യൂവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിക്ക് നാടിന്റെ യാത്രാമൊഴി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ന്യൂസിലാന്‍ഡിലെ ഡീന്‍സ് അവന്യൂവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിക്കു നാടിന്റെ യാത്രാമൊഴി. തിങ്കളാഴ്ച പുലര്‍ച്ചെ ലോകമലേശ്വരത്തു ഭര്‍ത്താവ് നാസറിന്റെ വീട്ടിലും ടി.കെ.എസ്. പുരത്തെ സ്വന്തം വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കി.

<strong>ഒഴിയാൻ പറ്റില്ല... വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് കൊലപാതക രാഷ്ട്രീയം തന്നെയെന്ന് കെ മുരളീധരൻ</strong>ഒഴിയാൻ പറ്റില്ല... വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് കൊലപാതക രാഷ്ട്രീയം തന്നെയെന്ന് കെ മുരളീധരൻ

അന്‍സിയെ ഒരുനോക്കുകാണാന്‍ നൂറുകണക്കിനാളുകളെത്തി. കളിച്ചുവളര്‍ന്ന വീട്ടിലേക്ക് പൊന്നോമനയുടെ മൃതദേഹമെത്തിയപ്പോള്‍ വാവിട്ടു കരയുകയായിരുന്നു ഉമ്മയും സഹോദരനും അടുത്ത ബന്ധുക്കളുമെല്ലാം. സുഹൃത്തുക്കളും കരച്ചിലടക്കാന്‍ പാടുപെട്ടു. ഒമ്പതോടെ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു.

Thrissur

വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ഇന്നസെന്റ് എം.പി, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, എം.എല്‍.എമാരായ വി.ആര്‍. സുനില്‍ കുമാര്‍, ഇ.ടി. ടൈസണ്‍, നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി ആര്‍.ഡി.ഒ. കാര്‍ത്ത്യായനീ ദേവി റീത്ത് സമര്‍പ്പിച്ചു.

അന്‍സി പഠിച്ച വിദ്യാലയങ്ങളിലെ അധ്യാപകരും സഹപാഠികളും എളന്തിക്കര ശാരദ വിദ്യാമന്ദിറിലെ കുരുന്നു വിദ്യാര്‍ഥികളും അന്‍സിക്ക് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ചേരമാന്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയി. ഖലീല്‍ ബുഖാരി തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിനും സയ്യിദ് മുനവറലി തങ്ങള്‍ പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി.

അനുശോചന യോഗത്തില്‍ ചേരമാന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു. സയ്യിദ് മുനവറലി തങ്ങള്‍, ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി, സെക്രട്ടറി എസ്.എ. അബ്ദുള്‍ ഖയ്യും എന്നിവര്‍ പ്രസംഗിച്ചു.മാര്‍ച്ച് 15ന് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ടൗണിലെ അല്‍നൂര്‍ ജുമാ മസ്ജിദില്‍ ജുമാ നിസ്‌കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിലാണ് അന്‍സി കൊല്ലപ്പെട്ടത്. വെടിവയ്പിനുശേഷം റെഡ്‌ക്രോസ് പുറത്തിറക്കിയ കാണാതായതായവരുടെ പട്ടികയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും ന്യൂസിലാന്‍ഡിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുമായ അന്‍സിയുടെ പേരുമുണ്ടായിരുന്നു.

എന്നാല്‍, വെടിവയ്പിനിടെ അന്‍സിയുടെ കാലിനു പരുക്കേറ്റ് ആശുപത്രിയിലാണെന്നു ഭര്‍ത്താവ് നാസര്‍ സംഭവമുണ്ടായ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം ആറിനു വിളിച്ചറിയിച്ചു. അന്നുച്ചവരെ മകള്‍ക്കു കുഴപ്പമില്ലെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. വൈകിട്ടോടെ അന്‍സിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പെത്തിയപ്പോള്‍ നാടു നടുങ്ങി. കൊടുങ്ങല്ലൂര്‍ ടി.കെ.എസ്. പുരത്തുള്ള അന്‍സിയുടെ വീട്ടിലും മാടവന തിരുവള്ളൂരിലുള്ള നാസറിന്റെ വീട്ടിലും ബന്ധുക്കളും നാട്ടുകാരും നിറഞ്ഞു. ആശ്വാസവാക്കുകള്‍ക്ക് മുന്നില്‍ കണ്ണീരടക്കാന്‍ അന്‍സിയുടെ ബന്ധുക്കള്‍ക്കായില്ല. അന്‍സിയെ അവസാനമായി ഒന്നു കാണാനുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

ന്യൂസിലാന്‍ഡില്‍ തന്നെ സംസ്‌കരിക്കാമെന്നു ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും മകളെ ഒരുനോക്കു കാണണമെന്ന് ഉമ്മയും മറ്റും പറഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കി. ന്യൂസിലന്‍ഡില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭര്‍ത്താവ് നാസര്‍. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ന്യൂസിലാന്‍ഡിലേക്ക് പോയത്. അന്‍സിയുടെ പഠനം കഴിഞ്ഞ് മടങ്ങാനിരിക്കെയാണു ദുരന്തം.

Thrissur
English summary
Fire break down in islamic center in California, Ansi's funeral is over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X