തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ പഞ്ചായത്ത് ഓഫീസ്‌ വളപ്പില്‍ തീപിടിത്തം: പ്രസിഡന്റടക്കം 17 പേര്‍ ആശുപത്രിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുന്നയൂര്‍ പഞ്ചായത്ത്‌ ഓഫീസ്‌ വളപ്പില്‍ തീപിടിത്തം. പുക ശ്വസിച്ച്‌ ശാരീരിക ആസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉള്‍പ്പെടെ 17 പേരെ ചാവക്കാട്‌ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 പേര്‍ എടക്കഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്നലെ 11.30 ഓടെയാണ്‌ പഞ്ചായത്ത്‌ കാര്യാലത്തിനു കിഴക്ക്‌ ഭാഗത്ത്‌ കൂട്ടിയിട്ടിരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ തീ പിടിച്ചത്‌.

<strong>'അടികൊള്ളാനും അടിക്കാനും പിന്നോക്ക വിഭാഗങ്ങള്‍'; ഒബിസി മോര്‍ച്ച നേതാവ് ബിജെപി വിട്ടു സിപിഎമ്മിലേക്ക്</strong>'അടികൊള്ളാനും അടിക്കാനും പിന്നോക്ക വിഭാഗങ്ങള്‍'; ഒബിസി മോര്‍ച്ച നേതാവ് ബിജെപി വിട്ടു സിപിഎമ്മിലേക്ക്

ഈ സമയം രണ്ടാം നിലയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം നടന്നിരുന്നു. പുക കയറിയതിനെ തുടര്‍ന്ന്‌ പരിഭ്രാന്തരായ സ്‌ത്രീകള്‍ ഹാളില്‍ നിന്നും നിലവിളിച്ച്‌ ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ്‌ അഞ്ചുപേര്‍ക്കു നിസാര പരുക്കുണ്ട്‌. മുകളില്‍ നിന്നും താഴെുള്ള ഷീറ്റിലേക്ക്‌ ചാടിയപ്പോഴാണ്‌ നാലകത്ത്‌ ഷഹന (36) പരുക്കേറ്റത്‌. ഇവര്‍ ചാവക്കാട്‌ ഗവ.ആശുപത്രിയില്‍ ചികില്‍സയിലാണ്‌

fire-14-1463

പഞ്ചായത്തു പ്രസിഡന്റ്‌ ബുഷറ കുന്നമ്പത്ത്‌ (30), മെംബര്‍മാരായ ആശ രവി (52), ഷഹര്‍ബാന്‍ (40), കുടുംബശ്രീ അധ്യക്ഷ പണിക്കവീട്ടില്‍ നെസീമ (35), കുടുംബശ്രീ പ്രവര്‍ത്തകരായ സജിത വലിയകത്ത്‌ (33), മകള്‍ ദക്ഷത്ര (8 മാസം), വാലിപറമ്പില്‍ ജമീല (49), ആറുകെട്ടി ബിന്ദു (43), കണ്ണന്നൂര്‍ അമ്പലത്ത്‌ വീട്ടില്‍ ഫാത്തിമ (48), എടക്കഴിയൂര്‍ വീട്ടില്‍ സജിത (40), സൗമ്യ പുല്ലാനി (30), എടക്കഴിയൂര്‍ വീട്ടില്‍ പ്രേമാവതി (53), മുന്‍പറമ്പില്‍ പുഷ്‌പ (55), മുക്രിയകത്ത്‌ സഫിയ (55), ആയിനികുളം സംഗീത (36), ചളിയില്‍ വീട്ടില്‍ ഷെറീന (34) എന്നിവരാണ്‌ ചാവക്കാട്‌ ആശുപത്രിയില്‍ ചികിത്സയിലുള്ളത്‌. നാട്ടുകാരും പഞ്ചായത്ത്‌ അംഗങ്ങളും ചേര്‍ന്ന്‌ തീ അണച്ചു. കോട്ടപ്പുറം ലാസിയോ ആംബുലന്‍സ്‌ പ്രവര്‍ത്തകരാണ്‌ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്‌. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Thrissur
English summary
fire errupted in thrissur panchayat office,17 hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X