തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യ ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ സുധീഷിന് പുനര്‍ജന്മം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദേശമംഗലത്തെ നിര്‍മാണത്തൊഴിലാളിയായ എം.വി. സുധീഷിന് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ തിരികെ ലഭിച്ചത് നഷ്ടപ്പെട്ട ജീവിതം. കര്‍ണാടകയിലെ നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ബ്രോങ്കൈക്ടസിസ് രോഗം ബാധിച്ച സുധീഷിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താറുമാറായതോടെ ജീവന്‍ നിലനിറുത്താന്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായം തേടി. ശ്വാസകോശം മാറ്റിവയ്ക്കുക മാത്രമായിരുന്നു പ്രതിവിധി.

ഫെബ്രുവരിയിലാണ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ സുധീഷിനെ നാരായണ ഹെല്‍ത്ത് സിറ്റിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുമാസത്തെ ചികിത്സക്കൊടുവില്‍ സുധീഷ് ആരോഗ്യസ്ഥിതി വീണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യശ്വന്തപൂരിലെ സ്പര്‍ശ് ആശുപതിയില്‍നിന്ന് ശ്വാസകോശം ദാനമായി ലഭിച്ചു.

news

ജൂണ്‍ 20നായിരുന്നു ശസ്ത്രക്രിയ. ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാര്‍, പള്‍മണോളജിസ്റ്റ്, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് നാരായണ ഹെല്‍ത്ത് സിറ്റിയിലെ ഹാര്‍ട്ട് ആന്‍ഡ് ലംഗ്‌സ് ട്രാന്‍സ്പ്ലാന്റ് സര്‍ജനായ ഡോ. ജൂലിയസ് പുന്നന്‍ പറഞ്ഞു. മരണമുഖത്തുനിന്ന് തന്റെ ജീവതം തിരികെ ലഭിക്കാന്‍ പ്രയത്‌നിച്ച ഡോക്ടര്‍മാരോട് സുധീഷ് തീരാത്ത കടപ്പാട് അറിയിക്കുന്നു. ഇനി തന്റെ നഷ്ടപ്പെട്ട ദിനങ്ങളിലേക്ക് പ്രവേശിക്കുകയാണ് ഈ ഇരുപത്തെട്ടുകാരന്‍.

Thrissur
English summary
First dual lungs transplantation became succesful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X