സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷി; വിളവെടുപ്പ് ഉത്സവമാക്കി തോളൂര്‍ ഗ്രാമപഞ്ചായത്ത്
തൃശൂര്‍: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയിറക്കിയ തോമസ് വടക്കന്‍ ഇക്കുറി ലഭിച്ചത് നൂറ്മേനി. തോളൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യകര്ഷകന് തോമസ് വടക്കന്‍ പഞ്ചായത്തിന്റെയും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെയും പിന്തുണയില്‍ സബ്സിഡിയോടെ ആരംഭിച്ച കൃഷി വന്‍ വിജയമായതിന്റെ സംതൃപ്തിയിലാണ് അധികൃതര്‍.
സുഭിക്ഷ കേരളം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷമാണ് തോമസ് സ്വന്തം പുരയിടത്തില്‍ മത്സ്യകൃഷിയിറക്കിയത്. വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ വിളവെടുക്കുന്ന ദിവസം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ചെറിയ ചടങ്ങും പഞ്ചായത്ത് സംഘടിപ്പിച്ചു.

വാള മത്സ്യങ്ങളാണ് ആദ്യഘട്ടത്തില്‍ തോമസ് കൃഷിക്ക് തിരഞ്ഞെടുത്തത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റാണ് കുഞ്ഞുങ്ങളെ നല്‍കിയത്. 1000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഒരു വര്‍ഷം വളര്‍ച്ചയെത്തിയതോടെ മത്സ്യങ്ങള്‍ വിളവെടുപ്പിന് പാകമായി. മൊത്തവിപണിയില്‍ ഈ മത്സ്യങ്ങള്‍ക്ക് കിലോയ്ക്ക് 200 രൂപ മുതല്‍ വിലയുണ്ട്.
ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷ കേരളത്തിന് പുഴയ്ക്കല്‍ ബ്ലോക്ക് പരിധിയില്‍പ്പെട്ട തോളൂരില് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കോവിഡ് 19 ഉയര്‍ത്തിയ സമഗ്രമേഖലയിലെയും വെല്ലുവിളികളെ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മറികടക്കാനാകും എന്ന പ്രതീക്ഷ തരുന്നതാണ് കാര്‍ഷിക രംഗത്തെ ഈ വിജയങ്ങള്‍.
പ്രാദേശിക സംരംഭകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പിന്തുണച്ച് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന് ചടങ്ങിനെത്തിയ ജനപ്രതിനിധികള്‍ അഭിപ്രായപെട്ടു.
തോളൂര്‍ പഞ്ചായത്തും ഫിഷറീസ് വകുപ്പും സുഭിക്ഷ കേരളം 2020-21 വാര്‍ഷിക പദ്ധതിയില്‍ തുടങ്ങിയ തോമസ് വടക്കന്റെ
പടുതാകുളത്തില്‍ നടന്ന മത്സ്യ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി പോള്‍സണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന വില്‍സണ്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു .സി എടക്കളത്തൂര്‍, വാര്‍ഡ് മെമ്പര്‍ ലില്ലി ജോസ്, ഫിഷറീസ് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ഹിമ, തോമസ് വടക്കന്‍, ഡേവിസ് വടക്കന്‍, അജില്‍ തോളൂര്‍, ലോയ്ഡ് തോളൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications