തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശക്തമായ കാറ്റില്‍ വലയടിക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍; ചാവക്കാട് രണ്ട് ദിവസമായി ശക്തമായ കാറ്റ്...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട്ടെ ശക്തമായ കാറ്റില്‍ വലയടിക്കാന്‍ കഴിയാതെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ രണ്ടുദിവസമായി കാറ്റ് രൂക്ഷമാവുകയാണ്. കരയിലും കടലിലും കാറ്റ് ശക്തമാണ്. ചാവക്കാട് കടലില്‍ മത്സ്യം കാണുന്നതിനാലാണ് അയല്‍ പ്രദേശങ്ങളിലെ വലിയ വള്ളങ്ങള്‍ അടക്കം എത്തിയത്.

<strong>മണലറുക്കാവ് കാവടിക്കു തിളക്കമേകാന്‍ തടവുകാരുടെ തേരൊരുങ്ങി: താല്‍ക്കാലിക തേരിന് ആറ് ലക്ഷത്തോളം ചെലവ്</strong>മണലറുക്കാവ് കാവടിക്കു തിളക്കമേകാന്‍ തടവുകാരുടെ തേരൊരുങ്ങി: താല്‍ക്കാലിക തേരിന് ആറ് ലക്ഷത്തോളം ചെലവ്

തിരൂരില്‍നിന്നു പരപ്പനങ്ങാടി, പൊന്നാനി തുടങ്ങി സ്ഥലങ്ങളിലെ നിരവധി വള്ളങ്ങളും ചാവക്കാട് കടലില്‍ വലയടിക്കാന്‍ കഴിയാതെ നങ്കൂരമിട്ടനിലയിലാണ് ഇന്നലെ കാണപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ ഡിങ്കിയില്‍ കരയിലെത്തി വിശ്രമിക്കുകയായിരുന്നു. കടലില്‍ കാറ്റ് ശക്തമാണെന്നാണ് ഇവര്‍ പറയുന്നത്. വള്ളത്തിന്റെ നിയന്ത്രണംവരെ നഷ്ടപ്പെടുന്ന അവസ്ഥ.

Boat

ഇതാണ് വലയടിക്കാതെ നങ്കൂരം ഇടാന്‍ കാരണം. ചെറുവഞ്ചിക്കാരും രണ്ടു ദിവസങ്ങളായി കടലില്‍ പോകുന്നില്ല. ചെറിയ ശമനം കാറ്റിന് ഇന്നലെ ഉച്ചയോടെ കണ്ടെങ്കിലും വീണ്ടും കാറ്റ് രൂക്ഷമായി. കാറ്റ് വരുംദിവസങ്ങളിലും തുടരാനാണ് സാധ്യത. തുടര്‍ന്നാല്‍ മത്സ്യമേഖല പട്ടിണിയിലേക്കുനീങ്ങും.

Thrissur
English summary
Fishermen trouble in Chavakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X