തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കടയുടമയ്ക്കും ജീവനക്കാരനും വെട്ടേറ്റ സംഭവം: പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് അഞ്ച് പേര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി പനമ്പിള്ളി സെന്ററിലെ മൊബൈല്‍ ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവത്തിലെ പ്രതികളെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാത്യു ജെ., സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്. വത്സകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തു. കിഴക്കേ ചാലക്കുടി വില്ലേജ് സെന്റ് മേരീസ് പള്ളിക്കു പുറകില്‍ താമസിക്കുന്ന പല്ലിശേരി കൊച്ചാപ്പു മകന്‍ നെല്‍സന്‍ (38), പേരാമ്പ്ര വില്ലേജ് വി.ആര്‍. പുരം തെക്കന്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ഷെബി (39), പോട്ട പനമ്പിള്ളി കുറ്റലാംകൂട്ടം വേലായുധന്റെ മകന്‍ ലിവിന്‍ (28), കിഴക്കേ ചാലക്കുടി സെന്റ് ജോസഫ് പള്ളിക്കു സമീപം താമസിക്കുന്ന ചിറയത്ത് ദേവസിയുടെ മകന്‍ ബൈജു (37), കിഴക്കേ ചാലക്കുടി സെന്റ് ജോസഫ് പള്ളിക്കു സമീപം താമസിക്കുന്ന കാനംകുടം വീട്ടില്‍ പൗലോസിന്റെ മകന്‍ ലീസ് പൗലോസ് (39 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ ചിലര്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരാണ്.


ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണു സംഭവങ്ങളുടെ തുടക്കം. മൊബൈല്‍ ഷോപ്പുടമയും നെല്‍സനും തമ്മിലുള്ള പണമിടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കം സംഘട്ടനത്തിലേക്ക് കടക്കുകയും തുടര്‍ന്ന് പ്രതികള്‍ കൈയില്‍ കരുതിയിരുന്ന വടിവാളുപയോഗിച്ച് കടയുടമയെ വെട്ടുകയും തടയാന്‍ ചെന്ന ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചശേഷം വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെല്ലാവരും ഒളിവില്‍ പോകുകയായിരുന്നു.

shopattackcase-15


സംഭവസ്ഥലത്തെത്തിയ ചാലക്കുടി പോലീസും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരവെ ഇവര്‍ മൂഞ്ഞേലി ഭാഗത്ത് ഒരുവീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം സ്ഥലം വളഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തുടര്‍ന്ന് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും ഇവര്‍ ഒളിപ്പിച്ച വടിവാളും മറ്റായുധങ്ങളും കണ്ടെടുക്കുകയും ചെയ്തു. പ്രത്യേകാന്വേഷണ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്‌റ്റേഷനിലെ എ.എസ്.ഐമാരായ സി.ടി. തോമസ്, സി.വി. ലാലു, ഷീബ അശോകന്‍ , പോലീസുകാരായ രൂപേഷ്, ദീപു വിജയന്‍ , ഷിജു എം.എസ്. എന്നിവരുമുണ്ടായിരുന്നു. സംഭവത്തെപ്പറ്റി കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Thrissur
English summary
five accused arrested in shop owner and employe attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X