തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താല്‍ ദിനത്തിലെ ഏറ്റുമുട്ടല്‍: അഞ്ചുപേര്‍ അറസ്റ്റില്‍, തൃശൂരിൽ അറസ്റ്റിലായത് ബിജെപി പ്രവർത്തകർ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ വ്യാഴാഴ്ച ഹര്‍ത്താലിനിടെ ഗണേശമംഗലത്തുണ്ടായ എസ്.ഡി.പി.ഐ ബി.ജെ.പി. സംഘര്‍ഷത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ അഞ്ചുപേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏഴാംകല്ല് പഴഞ്ചേരി രഞ്ജിത്ത് (36), വ്യാസ നഗര്‍ ഇത്തിക്കാട്ട് സുജിത്ത് (25), വ്യാസ നഗര്‍ ആലുങ്ങല്‍ തുളസീധരന്‍ (44), നടുവില്‍ക്കര വെണ്ണയ്ക്കല്‍ സുധീര്‍ (45), തൃത്തല്ലൂര്‍ നാറാണത്ത് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.

bjparresttcr-

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളിലായി അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടല്‍ അടപ്പിക്കാനായി എത്തിയ ബി.ജെ.പി. പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ആക്രമിക്കുകയും തുടര്‍ന്ന് ഇരു വിഭാഗവും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെയും ഹോട്ടലിനു നേരെയും കല്ലേറ് നടത്തിയ കേസിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

Thrissur
English summary
five arrested in hartal day violence from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X