തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ അമ്മയ്ക്കും നാല് മക്കള്‍ക്കും കൊറോണ; ഇന്ന് മാത്രം 16 പേര്‍ക്ക് രോഗം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ശനിയാഴ്ച 16 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. രോഗം സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ബഹ്റൈനില്‍ നിന്നും മെയ് 27ന് വന്ന ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41കാരിയായ അമ്മയ്ക്കും 14 വയസ്സുള്ള മകള്‍ക്കും 11, 6, 3 എന്നീ പ്രായത്തിലുള്ള ആണ്‍മക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ബഹ്‌റൈനില്‍നിന്ന് വന്ന അമ്മാടം സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

X

മുംബൈയില്‍നിന്ന് മെയ് 27ന് വന്ന പുതുക്കാട് സ്വദേശികളായ അമ്മയ്ക്കും (49) മകനും (20) മെയ് 27ന് തന്നെ മുംബൈയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശിക്കും (23) പുന്നയൂര്‍ സ്വദേശിയ്ക്കും (40) മെയ് അഞ്ചിന് വന്ന കൊടകര സ്വദേശി (33) യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷസൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷ

കൂടാതെ മെയ് 27 ന് കുവൈത്തില്‍ നിന്നും വന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശിയ്ക്കും (48) കയ്പമംഗലം സ്വദേശിയ്ക്കും (31) രോഗം സ്ഥിരീകരിച്ചു. അബൂദബിയില്‍ നിന്നും മെയ് 28ന് വന്ന അവിണിശ്ശേരി സ്വദേശിയായ ബാലനും (4) ജൂണ്‍ രണ്ടിനു ഖത്തറില്‍ നിന്ന് വന്ന തണ്ടിലം സ്വദേശിയ്ക്കും (50) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ മെയ് 25ന് ഡല്‍ഹിയില്‍ നിന്നും വന്ന വലപ്പാട് സ്വദേശിയും (52) കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

ജില്ലയില്‍ വീടുകളില്‍ 13159 പേരും ആശുപത്രികളില്‍ 100 പേരും ഉള്‍പ്പെടെ ആകെ 13259 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശനിയാഴ്ച 22 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിലായിരുന്ന ഏഴ് പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 26 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ശനിയാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 727 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 1016 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ച് പട്ടികയില്‍ നിന്നും നീക്കിയത്.

നിയന്ത്രണം നീക്കിയ ഇറാന്‍ ശരിക്കും പെട്ടു; ഭീതി പരത്തി വീണ്ടും കൊറോണ രോഗം വ്യാപിച്ചുനിയന്ത്രണം നീക്കിയ ഇറാന്‍ ശരിക്കും പെട്ടു; ഭീതി പരത്തി വീണ്ടും കൊറോണ രോഗം വ്യാപിച്ചു

Thrissur
English summary
Five Members in a Family confirmed Coronavirus in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X