Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോഡൗണുകളില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; ലക്ഷ്യം ഗുണമേന്മ ഉറപ്പ് വരുത്തല്‍

തൃശൂര്‍: ജില്ലയില്‍ ഭക്ഷ്യവിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ ഗോഡൗണുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. എഫ് സി ഐ ഗോഡൗണ്‍, സപ്ലൈക്കോയുടെ നിയന്ത്രണത്തിലുള്ള എന്‍ എഫ് എസ് എ ഗോഡൗണ്‍, ജില്ലാ താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമന്ത്രി സന്ദര്‍ശനം നടത്തിയത്.

thrissur

എന്‍ എഫ് സി ഐ ഗോഡൗണില്‍ പൊട്ടിയ നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിന് മന്ത്രി ജീവനക്കാരോട് വിശദീകരണം ചോദിച്ചു. എഫ് സി ഐയില്‍ നിന്ന് എത്തുന്ന പൊട്ടിയ ബാഗുകള്‍ വീണ്ടും പാക്ക് ചെയ്ത് വിതരണത്തിന് എത്തിക്കേണ്ടി വരുന്നുണ്ടെന്ന് ജീവനക്കാര്‍ വിശദീകരിച്ചു. എത്രയും പെട്ടെന്ന് ഈ പ്രശ്‌നത്തിന് പരിഹാര നടപടികള്‍ ഉണ്ടാകണമെന്ന് മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എഫ് സി ഐ യില്‍ നിന്നും വിതരണം ചെയ്യാന്‍ കഴിയാത്ത പഴകിയ സാധനങ്ങള്‍ എത്തുന്നുണ്ടെന്നും ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും സന്ദര്‍ശനത്തിന് ശേഷം മന്ത്രി അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസിന്റെ ഫ്രണ്ട് ഓഫീസില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.എം എല്‍ എ പി ബാലചന്ദ്രന്‍, സപ്ലൈക്കോ ഉദ്യോഗസ്ഥര്‍, തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+