Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ വിദ്യാര്‍ത്ഥികൾ കേരളത്തിലെത്തും; ആകർഷിക്കാനായി ബ്രെയിന്‍ ഗെയ്ന്‍ രീതിയിലേക്ക് മാറ്റുമെന്ന് മന്ത്രി

തൃശൂര്‍: വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാനായി ബ്രെയിന്‍ ഗെയ്ന്‍ രീതിയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തു പോകുന്നതിന് പകരം പുറമെ നിന്നുള്ളവരെ കൂടി സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലതല വിദ്യാര്‍ത്ഥി പ്രതിഭാപുരസ്‌ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

kerala

കേരളത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും ഭാവി തലമുറകള്‍ ഒരിക്കലും മറക്കരുത്. പുതുതലമുറ കുട്ടികള്‍ അവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള വഴികള്‍ തേടി വേണം മുന്നോട്ടു പോകാനെന്നും മന്ത്രി പറഞ്ഞു. എ പ്ലസ് നേടിയവര്‍ മാത്രമാണ് മിടുക്കര്‍ എന്ന് വിശ്വസിക്കുന്നില്ല. സ്വന്തം കഴിവ് എന്തെന്ന് തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകണം.ലോകം ഉയര്‍ത്തുന്ന എല്ലാ തരം വെല്ലുവിളികളെയും നേരിടാനാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തില്‍ നിന്ന് എസ്എസ്എല്‍സി - പ്ലസ് ടു - വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ സുവര്‍ണ്ണ വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയുമാണ് ചടങ്ങില്‍ ആദരിച്ചത്. മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളില്‍ സംസ്ഥാന സിലബസില്‍ ഉന്നതവിജയം നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 970 വിദ്യാര്‍ത്ഥികള്‍, നൂറ് ശതമാനം വിജയം നേടിയ 25 വിദ്യാലയങ്ങള്‍, ഉന്നത വിജയം നേടിയ 2 വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് പ്രശസ്തി ഫലകവും പുരസ്‌കാരവും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം പേരതൈകളും ചടങ്ങില്‍ വിതരണം ചെയ്തു. ഒരേ സമയം ജനിച്ച്, പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സഹോദരങ്ങളായ അനാന ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് സാലിഹ് എന്നിവരെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു.

കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം വി നാരായണന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+