Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണവും തീവയ്പും നടന്ന വീട് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു

തൃശൂര്‍: വടക്കാഞ്ചേരി കാഞ്ഞിരക്കോട് പാല ബസ് സ്‌റ്റോപ്പിനു സമീപത്ത് മോഷണവും തീവയ്പും നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസും വിശദമായ പരിശോധന നടത്തി. പൂട്ടിക്കിടന്ന വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ടാണ് തീയും പുകയും കണ്ടത്. ബംഗളുരുവിലായിരുന്ന വീട്ടുടമ ഗിരിജാവല്ലഭന്‍ ഇന്നലെ രാവിലെ വീട്ടിലെത്തി. പണവും സ്വര്‍ണാഭരണങ്ങളും വീട്ടിലില്ലായിരുന്നു എന്നാണ് അറിവ്. മോഷ്ടാക്കള്‍ ആഗ്രഹിച്ച വസ്തുക്കള്‍ ലഭിക്കാതെ വന്നപ്പോഴായിരിക്കും മുറിക്കുള്ളില്‍ തീവച്ചതെന്നാണ് കരുതുന്നത്.

കമ്പ്യൂട്ടര്‍, കട്ടില്‍, കിടക്ക, തുണികള്‍ മുതലായവ കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീടു സൂക്ഷിക്കാന്‍ ആളെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും സംഭവസമയത്ത് സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സ്‌റ്റേഷന്‍ പരിധിയില്‍ വീടു കുത്തിത്തുറന്ന് മോഷണത്തിനുശേഷം വീടിനു തീവയ്ക്കുന്നത് ആദ്യസംഭവമാണെന്നാണ് പോലീസ് പറയുന്നത്.

-thief-1

ഇതിനാല്‍ സാധാരണഗതിയില്‍ പ്രതികളെ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെകൂടി അടിസ്ഥാനത്തില്‍ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രാത്രിയില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണര്‍ത്തി മര്‍ദിച്ച് പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്ത സംഭവങ്ങളും പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുകയുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+