കാട്ടുതീ ഭീഷണിയില്‍ തൃശൂര്‍ ജില്ലയിലെ വനമേഖല, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വനം വകുപ്പ്
തൃശൂര്‍: വന സംരക്ഷണത്തിനായി തയ്യാറെടുത്ത് തൃശൂര്‍ ജില്ലയിലെ വനംവകുപ്പ്. കാറ്റ് കാലം തുടങ്ങിയ ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ കാട്ടുതീ ബാധയ്ക്ക് സാധ്യതയേറെയാണ്. ജില്ലയില്‍ പീച്ചി, അകമല, അതിരപ്പിള്ളി, പട്ടിക്കാട്, ദേശമംഗലം തുടങ്ങി ഒട്ടനവധി വനപ്രദേശങ്ങളുണ്ട്. പല കാടുകളും അപൂര്‍വ്വ ജൈവസമ്പത്തിന്റെ കലവറ കൂടിയാണ്. അപൂര്‍വ്വയിനം വൃക്ഷങ്ങളുടേയും നിരവധി പക്ഷിമൃഗാദികളുടെയും ചിത്രശലഭങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഇവിടം.

എന്നാല്‍ കാലാവസ്ഥ മാറി കാറ്റ് ശക്തമാകുന്നതോടെ വരണ്ടുണങ്ങിയ ഇലകളിലേക്കും മറ്റു ചപ്പിലേക്കും തീപടരാന് സാധ്യതയുണ്ട്. കാട്ടുതീ പടരുന്നത് തടയാനായി ജില്ലയില്‍ വനംവകുപ്പ് വിവിധ മുന്‍കരുതലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് വിഭാഗം സീനിയര്‍ സൂപ്രണ്ട് കെ എം മനോജ് പറഞ്ഞു. വാച്ചര്‍മാര്‍ സ്ഥിരമായി ഉണ്ടെങ്കിലും കാറ്റ്, വേനല്‍ എന്നിവ പ്രമാണിച്ച് വനമേഖലകളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ വാച്ചര്‍മാരെ ചുമതലപ്പെടുത്തി.
ഏതെങ്കിലും തരത്തില്‍ തീപിടിച്ചാല്‍ തന്നെ മരങ്ങളും ഇലകളും ഉണക്കം കൂടുതലുള്ള ഉള്‍പ്രദേശങ്ങളില്‍ തീ പടരാതിരിക്കാനായി ഫയര്‍ ലൈന്‍ ഒരുക്കുന്നുണ്ട്. വനത്തോട് ചേര്‍ന്ന് നിശ്ചിത ദൂരത്തില്‍ ചുറ്റിലുമുള്ള അടിക്കാടുകള്‍ നേരത്തെ കത്തിച്ചാണ് ഫയര്‍ലൈന്‍ തീര്‍ക്കുക. ഇതിന് ഫയര്‍ ട്രൈസിംഗ് എന്നും പറയും. വനാതിര്‍ത്തിയില്‍ പൂര്‍ണമായി ഫയര്‍ലൈന്‍ തീര്‍ക്കുന്നതോടെ പുറത്തുനിന്ന് വനത്തിലേക്ക് തീ പടരാനുള്ള സാഹചര്യം ഒഴിവാകും. ജില്ലയിലെ അഗ്നിരക്ഷാസേനയും അടിയന്തര നടപടികള്‍ക്കായി സജ്ജമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications