തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിരപ്പിള്ളി- മലക്കപ്പാറ മേഖലയില്‍ നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു: ജനജീവിതം ഭീതിയില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറ മേഖലയിലെ മനുഷ്യരുടെ ഉറക്കം കെടുത്തി നരഭോജി കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഉള്‍വനങ്ങളില്‍ പോയി വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികളെ സംബന്ധിച്ചിടത്തോളം വലിയ ഭീതിജനകമായ സാഹചര്യമാണ് ഇതോടെ രൂപപ്പെട്ടിട്ടുള്ളത്.

സാബിത്ത് വധം: പ്രതികളെ കോടതി വെറുതെവിട്ടു: പോലീസ് ഒത്തുകളിച്ചെന്ന് മുസ്‌ലിം ലീഗ്സാബിത്ത് വധം: പ്രതികളെ കോടതി വെറുതെവിട്ടു: പോലീസ് ഒത്തുകളിച്ചെന്ന് മുസ്‌ലിം ലീഗ്

മലക്കപ്പാറയിലെ പെരുമ്പാറ കോളനി നിവാസി തങ്കപ്പന്റെ ദാരുണാന്ത്യമാണ് നരഭോജി കടുവ ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് തെളിയിച്ചത്. അതിരപ്പിള്ളി വനങ്ങളില്‍ കടുവകളുണ്ട് എന്ന് ദീര്‍ഘനാളുകളായി ആദിവാസികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാല്‍ അത് പുലികളാണ് എന്നതായിരുന്നു പൊതു ധാരണ. മലക്കപ്പാറയിലും വാല്‍പ്പാറയിലും ഇരുപതോളം മനുഷ്യരെയാണ് വന്യ ജീവികള്‍ കൊലപ്പെടുത്തിയത്. അതില്‍ പകുതിയോളംപേര്‍' പുലി' ആക്രമണത്തിലാണ് മരിച്ചിട്ടുള്ളത്.

-tiger-

മൂന്ന് പുലികളെ കൂട് വച്ച് പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ്കാരനായ തോട്ടം തൊഴിലാളിയുടെ മകനെ പുലി കടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോള്‍ അവന്റെ അമ്മ പറഞ്ഞത് 'അവനെ കൊണ്ടുപോയത് ഒരു വരയന്‍ പുലിയാണ് ' എന്നാണ്. ആ വരയന്‍ പുലി കടുവയായിരുന്നുവോ എന്ന സംശയത്തിന് ഇപ്പോള്‍ കനം വക്കുകയാണ്.


തങ്കപ്പനെ കൊന്നു തിന്നത് കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പരിസരത്ത് കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരണം നടത്തിയത് കടുവകള്‍ പുലികളെ പോലെയല്ല. പുലികള്‍ പൊതുവേ ആക്രമണകാരികളല്ല. അവയുടെ മുന്നില്‍ ചെന്നുപെട്ടാല്‍ മാത്രമേ പുലികള്‍ മനുഷ്യരെ ആക്രമിക്കൂ. എന്നാല്‍ കടുവകള്‍ അങ്ങനെയല്ല. അവ വലിയ ആക്രമണകാരികളാണ്.

അവയുടെ ശ്രദ്ധയില്‍ മനുഷ്യര്‍ ചെന്നുപെട്ടാല്‍ നിശ്ചയമായും ആക്രമിക്കപ്പെട്ടിരിക്കും. മനഷ്യമാംസത്തിന്റെ രുചിയറിഞ്ഞ കടുവകളാകട്ടെ മനുഷ്യവേട്ടക്കായി ഇറങ്ങുകയും ചെയ്യും ചണ്ഡാംതോട് എന്ന പ്രദേശം സാധാരണ ഗതിയില്‍ ആദിവാസികള്‍ വനവിഭവ ശേഖരണത്തിനായി പോകാറുള്ള ഉള്‍വനമാണ്. ആനകളും കാട്ടുപോത്തുകളും ധാരാളമായി കണ്ടുവരാറുള്ള ഇവിടെ കടുവകളെ ഇരുവരേയും കണ്ടിരുന്നില്ല. ഇവിടെ നിന്ന് മനുഷ്യവാസമുള്ളിടത്തേക്ക് വലിയ ദൂരമില്ലതാനും.


ഇവിടെയിപ്പോള്‍ കടുവകളുടെ സാനിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല അത് മനുഷ്യമാംസത്തിന്റെ രുചിയറിയുക കൂടി ചെയ്തിരിക്കുന്നു. അത് ഒരു കടുവ മാത്രമാണോ എന്നതിന് ഉറപ്പൊന്നുമില്ല. ഒന്നിലധികം കണ്ടേക്കാം. എന്തായാലും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് മലയോര മേഖലയിലെ മനുഷ്യജീവിതത്തിന് സുരക്ഷിതത്വം നല്‍കാല്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കുക തന്നെ വേണം. വനത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ ജീവിത പരിരക്ഷക്ക് അങ്ങേയറ്റം പരിഗണന നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

Thrissur
English summary
Forest department officially confirms man eating tiger in Athirappilly-Malakkappara region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X