തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം വേണമെന്ന്: ഒളക്കരയില്‍ കോളനിക്കാര്‍ ഒളകരയിലെ വനപാലകരെ ബന്ദികളാക്കി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഒളകര ആദിവാസി കോളനിക്കാര്‍ ഒളകരയിലെ വനപാലകരെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ ബന്ദികളാക്കി. കാട്ടാനശല്യംമൂലം കോളനി വാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇതിന് പരിഹാരമാവശ്യപ്പെട്ട് റെയ്ഞ്ച് ഓഫീസര്‍, ഡി.എഫ്.ഒ, സി.സി.എഫ്. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. ഗതികെട്ട് ആദിവാസികള്‍ ഇതോടെ ഇന്നലെ രാവിലെ വനപാലകരെ ബന്ദികളാക്കി. ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാകാതെ പ്രശ്‌നം തീര്‍ക്കില്ലെന്ന് ആദിവാസികള്‍ ഉറച്ചുനിന്നു. വിവരമറിഞ്ഞ് പീച്ചി റെയ്ഞ്ച് ഓഫീസര്‍ സ്ഥലത്തെത്തി ആദിവാസികളുമായി സംസാരിച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചില്ല.

forestdepartmentstaff-1

കോളനി വഴിയിലൂടെയുള്ള യാത്ര സുഗമമാക്കണമെങ്കില്‍ രണ്ടു കിലോമീറ്റര്‍ കമ്പിവേലി സ്ഥാപിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. എന്നാല്‍ ഇതില്‍ വനം വകുപ്പിന് ഫണ്ടില്ലെന്നു റെയ്ഞ്ച് ഓഫീസര്‍ അജയഘോഷ് പറയുന്നു. വിഷയം പരിഹരിക്കാനാവാതായതോടെ എസ്.ഐ. ബിബിന്‍ എസ്. നായര്‍ ആദിവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരമുണ്ടാക്കാന്‍ എ.സി.പി. വി.കെ. രാജുവിനെ വിവരമറിയിച്ചു. കൂടുതല്‍ പോലീസ് സന്നാഹത്തോടെ എത്തിയ എ.സി.പി. വി.കെ. രാജു ആദിവാസി ഊരുമൂപ്പന്‍ തങ്കപ്പനുമായി വിഷയം സംസാരിച്ചു. നാളെ സമരക്കാരില്‍ നാലുപേര്‍ എ.സി.പി. ഓഫീസില്‍ വന്നാല്‍ ഈവിഷയം ജില്ലാ കലക്ടറെ നേരിട്ടറിയിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് ആദിവാസികള്‍ അംഗീകരിച്ചതോടെ രാവിലെമുതല്‍ ആരംഭിച്ച സമരം ഉച്ചയോടെ പിന്‍വലിച്ചു. എ.സി.പി. വി.കെ. രാജുവിന്റെ നയപരമായ ഇടപെടല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതെ പരിഹരിച്ചു.

Thrissur
English summary
forest department staff held as hostages in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X