'ശിരസു ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സിപിഐയിലേക്ക്'; തൃശൂരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സിപിഎം വിട്ടു
തൃശൂര്‍: സി പി എം നേതാവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ അഡ്വ. വിദ്യാ സംഗീത് സി പി ഐയില്‍ ചേര്‍ന്നു. സി പി ഐ ജില്ലാ സെക്രട്ടറി വത്സരാജില്‍ നിന്നാണ് വിദ്യ സംഗീത് അംഗത്വം സ്വീകരിച്ചത്. സി എം പിയില്‍ നിന്നാണ് വിദ്യ സിപിഎമ്മിലേക്ക് എത്തിയത്. എന്നാല്‍ കുറച്ച് കാലമായി സി പി എം നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.
അഴിമതിക്കെതിരായ നിലപാടുകളും പ്രവൃത്തികളും പൊതുജനങ്ങളെ ആകമാനം കണ്ടു കൊണ്ടുള്ളതും അവര്‍ക്കു വേണ്ടി ഉള്ളതുമായിരുന്നു തികച്ചും സംശുദ്ധമായ പൊതുജീവിതത്തില്‍ ഒരു ആക്ഷേപവും ഇന്ന് വരെ കേള്‍ക്കാനും ഇടവരുത്തിയിട്ടില്ല അത് കൊണ്ട് കൂടുതല്‍ അഭിമാനത്തോടെ ശിരസ്സു ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ സി പി ഐ എന്ന പാര്‍ട്ടിയിലേക്ക് ചേരുന്നെന്ന് വിദ്യാ ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയത്തില്‍ വന്നത് തികച്ചും അപ്രതീക്ഷിതമായാണ് 10 വര്‍ഷക്കാലത്തില്‍ രാഷ്ട്രീയം കൊണ്ട് ശെരിയല്ലാത്ത എന്തെങ്കിലും ചെയ്യുകയോ അവിഹിത മാര്‍ഗ്ഗത്തിലൂടെ എന്തെങ്കിലും നേടുകയോ ചെയ്തിട്ടില്ലെന്ന് വിദ്യ പറയുന്നു. വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സ ; വത്സരാജില്‍ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് സിപിഐ ല്‍ ചേരുന്നു .രാഷ്ട്രീയം തുടരുകയാണ് ഒരു വര്‍ഷക്കാലത്തെ മാറിനില്‍ക്കലില്‍ മുന്നോട്ടുള്ള വഴികളും കാഴ്ചകളും കുറച്ചുകൂടി മിഴിവുറ്റതായി തോന്നുന്നു. രാഷ്ട്രീയത്തില്‍ വന്നത് തികച്ചും അപ്രതീക്ഷിതമായാണ് 10 വര്‍ഷക്കാലത്തില്‍ രാഷ്ട്രീയം കൊണ്ട് ശെരിയല്ലാത്ത എന്തെങ്കിലും ചെയ്യുകയോ അവിഹിത മാര്‍ഗ്ഗത്തിലൂടെ എന്തെങ്കിലും നേടുകയോ ചെയ്തിട്ടില്ല.
അഴിമതിക്കെതിരായ നിലപാടുകളും പ്രവൃത്തികളും പൊതുജനങ്ങളെ ആകമാനം കണ്ടു കൊണ്ടുള്ളതും അവര്‍ക്കു വേണ്ടി ഉള്ളതുമായിരുന്നു തികച്ചും സംശുദ്ധമായ പൊതുജീവിതത്തില്‍ ഒരു ആക്ഷേപവും ഇന്ന് വരെ കേള്‍ക്കാനും ഇടവരുത്തിയിട്ടില്ല അത് കൊണ്ട് കൂടുതല്‍ അഭിമാനത്തോടെ ശിരസ്സു ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ സി പി ഐ എന്ന പാര്‍ട്ടിയിലേക്ക് ചേരുന്നു.
രാഷ്ട്രീയം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്നിലൂടെ അത് തുടരട്ടെ . ഒരൊറ്റ ദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നു. (തല്ലിയൊതുക്കാമെന്ന് വ്യാമോഹിച്ചിരുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളത് )












Click it and Unblock the Notifications