മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ: ജെപി നഡ്ഡയുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ചു
തൃശ്ശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശ്ശൂരിൽ നടക്കുന്ന ബിജെപി സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിക്കൊപ്പം ചേർന്നിട്ടുള്ളത്. തേക്കിൻ കാട് മൈതാനത്തിൽ ബിജെപി സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ സംസ്ഥാന നേതാക്കളടക്കമുള്ളവരും പങ്കെടുത്തിരുന്നു. ജെപി നഡ്ഡ ഷാളണിയിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് സ്ഥാനാർത്ഥിയാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുക നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ചതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഏത് മണ്ഡലത്തിൽ നിന്നായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച ചർച്ചക നടന്നുവരികയാണെന്ന് ജേക്കബ് തോമസും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications