കളിയാക്കല്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ സ്‌കൂള്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ല; ഋഷിരാജ് സിംഗ്
തൃശൂര്‍: കുട്ടിക്കാലത്ത് മുച്ചുണ്ടിന്റെ (മുറിചുണ്ട്) പേരില്‍ നിരവധി പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു എന്ന് മുന്‍ ഡി ജി പി ഋഷിരാജ് സിംഗ്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും നിങ്ങളെപ്പോലെ ആയിരുന്നു എന്നും എന്നാല്‍ നിങ്ങളെല്ലാം മുച്ചുണ്ട് എന്ന അവസ്ഥയെ ചെറുപ്രായത്തില്‍ തന്നെ മറികടന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തന്റെ കാര്യം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുത്തു. കൂട്ടുകാരുടെയൊക്കെ പരിഹാസം ഏറ്റുവാങ്ങി 17 വയസ് വരെ താന്‍ ജീവിച്ചത് മുച്ചുണ്ടുമായാണ് എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. രാജസ്ഥാനിലാണ് ഋഷിരാജ് സിംഗ് ജനിച്ച് വളര്‍ന്നത്. അവിടെ അക്കാലത്തൊന്നും മുച്ചുണ്ടിനു ശരിയായ ചികിത്സയുണ്ടായിരുന്നില്ല എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

1977 ല്‍ ആണ് ചണ്ഡിഗഡിലെ ഒരു ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നെടുക്കുന്ന മാംസം മുഖത്ത് തുന്നിച്ചേര്‍ക്കുന്നതായിരുന്നു അന്നത്തെ രീതി എന്നും അദ്ദേഹം പറഞ്ഞു. വലിയ അപകടസാധ്യതയുള്ള ശസ്ത്രക്രിയയാണ് എന്ന് അന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു എന്നും ഋഷിരാജ് സിംഗ് ഓര്‍ക്കുന്നു.
എന്നാല്‍ തനിക്ക് ഈ വൈകല്യവുമായി ഇനിയും ജീവിക്കാന്‍ കഴിയില്ല എന്നായിരുന്നു ഋഷിരാജ് സിംഗ് ഡോക്ടറോട് പറഞ്ഞത്. പരിഹാസം ഏറ്റുവാങ്ങാത്ത ഒരു ദിവസം പോലും എന്റെ സ്‌കൂള്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നും അങ്ങനെയാണ് അന്ന് ഞാന്‍ മുച്ചുണ്ടിനെ അതിജീവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളെല്ലാം ഭാഗ്യവാന്മാരാണ് എന്നും ചെറുപ്രായത്തില്‍ തന്നെ ഈ പ്രയാസം മറികടക്കാന്‍ കഴിഞ്ഞല്ലോ എന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു വിധേയരായ കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. ശസ്ത്രക്രിയയ്ക്കു സഹായമേകുന്ന സ്‌മൈല്‍ ട്രെയിന്‍ സംഘടനയുടെ സഹകരണത്തോടെയായിരുന്നു സ്‌നേഹ സംഗമം.
എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍
സ്‌മൈല്‍ ട്രെയിന്‍ പ്രസിഡന്റ് സൂസന്ന ഷഫര്‍, ഏഷ്യന്‍ പ്രതിനിധി മംമ്ത കാരള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി. ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍ കുര്യനാണ് അധ്യക്ഷത വഹിച്ചത്. സി ഇ ഒ ഡോ. ബെന്നി ജോസഫ്, വകുപ്പ് മേധാവി ഡോ. പി.വി. നാരായണന്‍ എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.












Click it and Unblock the Notifications