നിസാമിനെ രക്ഷിക്കാന്‍ പോലീസ് പണം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ പോലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി മുന്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ജേക്കബ് ജോബ്. എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തി കേസ് ദുര്‍ബലമാക്കാന്‍ സഹായിക്കാമെന്ന് കേസ് അന്വേഷിക്കുന്ന ബിനന്‍ അടക്കം മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്‌തെന്നാണ് ജേക്കബ് ജോബ് വെളിപ്പെടുത്തിയത്.
ജേക്കബ് ജോബ് കഴിഞ്ഞദിവസം നിസാമിനെ രഹസ്യമായി സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. നിസാമിനെ സന്ദര്‍ശിച്ചിരുന്നതായും എന്നാല്‍ കേസിന്റെ ഇടപെടലുകളെക്കുറിച്ച് അറിയാനാണ് നിസാമിനെ സന്ദര്‍ശിച്ചതെന്നും ജേക്കബ് ജോബ് പറഞ്ഞു.

നിസാമിന്റെ കസ്റ്റഡി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് തൊട്ടുമുന്‍പാണ് അന്വേഷണ ഉദ്യോഗസ്ഥരെ മുഴവന്‍ ഒഴിവാക്കി അദ്ദേഹം നിസാമിനെ സന്ദര്‍ശിച്ചത്. സന്ദര്‍ശനം ഏറെ വിവാമാകുകയും ചെയ്തു. എന്നാല്‍, നിസാമിനെ ആദ്യം വിലങ്ങണിയിച്ചത് താനാണെന്ന് വിസ്മരിച്ചുകൊണ്ടാണ് ഇപ്പോള്‍ ചിലര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ജേക്കബ് ജോബിന്റെ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ഉത്തരമേഖലാ റേഞ്ച് എ.ഡി.ജി.പി. ശങ്കര്‍റെഡി തൃശ്ശൂര്‍ റേഞ്ച് ഐജി ടി.കെ. ജോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വിവരം ജേക്കബ് ജോബ് സമ്മതിച്ചതോടെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications